dipak-kochchar

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത വ്യവസായി ദീപക് കൊച്ചാറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ എയിംസിൽ പ്രവേശിപ്പിച്ചു.ഐ.സി.ഐ.സിഐ ബാങ്ക് മുൻ ചെയർമാൻ ചന്ദ കൊച്ചാറിന്റെ ഭർത്താവാണ് ദീപക്. പ്രത്യേക കോടതി നേരത്തെ ദീപക്കിനെ 11 ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയിൽ വിട്ടിരുന്നു.