pic

ന്യൂഡൽഹി: ഓട്ടോമൻ സുൽത്താനായിരുന്ന മെഹ്മദ് ജേതാവിന്റെ പേരിൽ മ്യൂസിയം പണിയാനൊരുങ്ങി തുർക്കി സർക്കാർ. ഓട്ടോമൻ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഏറെ പങ്കുവഹിച്ചിട്ടുളള വ്യക്തിയാണ് മെഹ്മദ് ജേതാവ്. തുർക്കിയിൽ ആദ്യമായാണ് ഒരു സുൽത്താന്റെ പേരിൽ മ്യൂസിയം നിർമിക്കുന്നത്. മ്യൂസിയം സ്ഥാപിക്കുന്നതിലുപരി ഇതിലൂടെ ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ നേതൃപദവി സൗദിയിൽ നിന്നും തട്ടിയെടുക്കുകയാണ് എർദോഗൻ ഭരണകൂടത്തിന്റെ ലക്ഷ്യം. മ്യൂസിയം പിന്നീട് പള്ളിയാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.

ഇസ്താംബൂൾ ആസ്ഥാനമായുള്ള ഫാത്തിഹ് സുൽത്താൻ മെഹ്മെത് വകഫ്സർവകലാശാല പ്രൊഫസർ സേക്കറിയ കുറുനാണ് സർക്കാർ ഏജൻസികളെ ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വർഷത്തിനുളളിൽ നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ നീക്കം.തുർക്കിയുടെ എഡിർൺ പ്രവിശ്യയിലാണ് മ്യൂസിയം നിർമിക്കാൻ ഒരുങ്ങുന്നത്. ഇത് യൂറോപ്പും ഏഷ്യയും തമ്മിലുള്ള ഭൂഖണ്ഡാന്തര അതിർത്തി പങ്കുവയക്കുന്ന പ്രദേശമാണ്. ഓട്ടോമൻ ഭരണകൂടത്തിന്റെ പിൻഗാമിയായി എർദോഗൻ ഭരണകൂടത്തെ പുനർനാമകരണം ചെയ്യുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളാണിതെന്നു ചിലർ പറയുന്നു. ഓട്ടോമൻ സാമ്രാജ്യം തങ്ങളുടെ പ്രബലകാലത്ത് സൗദി അറേബ്യയെ തങ്ങളുടെ അധീനധയിൽ വച്ചിരിക്കുകയായിരുന്നു.ആഗോള ഇസ്ലാമിക നേതൃത്വത്തിന്റെ അവകാശവാദത്തെ തുടർന്ന് ഇരു രാജ്യങ്ളുെം തമ്മിൽ തർക്കം നിലനിൽക്കുകയാണ്.

എർദോഗൻ ഭരണകൂടത്തിന്റെ നീക്കം ഇസ്ലാമിക ജനതയ്ക്ക് ശുഭപ്രതീക്ഷകളാണ് നൽകുന്നത്. ഇസ്ലാം വിശ്വാസികളുടെ മൂന്നാമത്തെ പ്രധാനപുണ്യ സ്ഥലമെന്ന് കരുതപ്പെടുന്ന ജറുസലേമിലെ അൽ-അക്സ പള്ളിക്ക് സ്വാതന്ത്ര്യം നേടുന്നതിനുള്ള ഒരു സൂചനയാണിതെന്നും കരുതപ്പെടുന്നുണ്ട്.