pic

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. നാല് മാസം കൂടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അദ്ധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് നടപടി.

സർക്കാർ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയുടെതാണ് നടപടി. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുന്നത്. നിലവിൽ സ്വർണ്ണക്കടത്തുകേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയാണ്.