anaswara-rajan

തങ്ങൾക്കിഷ്ടമുള്ള വേഷം ധരിക്കുന്ന ധരിക്കുന്ന പെൺകുട്ടികളും സ്ത്രീകളും പലപ്പോഴും അതിന്റെ പേരിൽ പഴി കേൾക്കാറുണ്ട്. 'സംസ്കാരത്തിന് നിരക്കാത്ത വസ്ത്രം അണിഞ്ഞു' എന്നതാവും ഇവർക്ക് മേൽ ആരോപിക്കപ്പെടുന്ന കുറ്റം. വസ്ത്രത്തിനു നീളം കുറഞ്ഞു, കഴുത്തിറക്കം കൂടിപ്പോയി എന്നെല്ലാം പറഞ്ഞുകൊണ്ട് 'ആക്രമണം അഴിച്ചുവിടുന്ന' ഈ ഇത്തരക്കാർക്ക് ചിലപ്പോൾ സെലിബ്രിറ്റികളും ഇരകളാകാറുണ്ട്.

എന്നാൽ ഇതിൽ കൗതുകകരമായ ഒരു കാര്യമുണ്ട്. അൽപ്പവസ്ത്രധാരികളായി സ്ത്രീകളെ കാണുമ്പോൾ മാത്രമാണ് ഇത്തരക്കാർക്ക് ഹാലിളകുക. പുരുഷ സെലിബ്രിറ്റികൾ ഇങ്ങനെ ചെയ്‌താൽ ഇവർ മൈൻഡ് ചെയ്യാറില്ലെന്നു മാത്രമല്ല, അവർക്കുമേൽ പ്രശംസകൾ വാരിച്ചൊരിയാൻ ഇക്കൂട്ടർ ഒട്ടും മടിക്കാറുമില്ല. ഇത്തരത്തിലുള്ള 'സദാചാര' ആക്രമണമാണ് നടിയായ അനശ്വര രാജന് നേരിടേണ്ടി വന്നത്.

View this post on Instagram

X O X O 🍭🧁 Don't worry about what I'm doing . Worry about why you're worried about what I'm doing... 📸 @ranjitbhaskr

A post shared by ANUTTY 🦋 (@anaswara.rajan) on


പിങ്ക് 'സീറോ സ്ലീവ്' ടോപ്പും മൈക്രോ ഷോർട്സും ധരിച്ചുനിൽക്കുന്ന അനശ്വരയുടെ ഇൻസ്റ്റാ പോസ്റ്റിനു നേരെയായിരുന്നു ഇവരുടെ വിമർശനം. എന്നാൽ ഇപ്പോൾ മറ്റൊരു പോസ്റ്റ് കൊണ്ട് വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് അനശ്വര. നേരെ പോസ്റ്റ് ചെയ്ത ചിത്രത്തിന് സമാനമായുള്ള രണ്ട് ചിത്രങ്ങളാണ് താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒപ്പം രസകരമായ ഒരു അടിക്കുറിപ്പും യുവനടി നൽകിയിട്ടുണ്ട്. 'ഞാൻ എന്ത് ചെയ്യുന്നു എന്ന് ചിന്തിച്ച് നിങ്ങൾ വറി ചെയ്യേണ്ട, ഞാൻ ചെയ്യുന്നത് കണ്ട് നിങ്ങളെന്തിന് ആവലാതിപ്പെടുന്നു എന്നതോർത്ത് ആവലാതിപ്പെട്ടാൽ മതി' എന്നതായി അനശ്വരയുടെ രസകരമായ കമന്റ്. താരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേർ കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.