la-liga

വലൻസിയ: സ്പാനിഷ് ലാലിഗയിൽ പുതിയ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വലൻസിയ 4-2ന് ലെവാന്റെയെ കീഴടക്കി. രണ്ട് തവണ പിന്നിൽ നിന്ന ശേഷമാണ് വലൻസിയ പൊരുതിക്കയറി വിജയം നേടിയത്. ഒന്നാം മിനിട്ടിൽ തന്നെ ഹോസെ മൊറാലസിലൂടെ ലെവാന്റെ ലീഡെടുത്തു. എന്നാൽ 12-ാം മിനിട്ടിൽ ഗബ്രിയേൽ പൗലീസ്റ്റ വലൻസിയയെ ഒപ്പമെത്തിച്ചു. 36-ാം മിനിട്ടിൽ വീണ്ടും മൊറാലസ് ലെവാന്റയ്ക്ക് ലീഡ് നൽകി. എന്നാൽ 39-ാം മിനിട്ടിൽ മാക്സിമില്യാനൊ ഗോമസ് വലൻസിയയ്‌ക്ക് സമനില സമ്മാനിച്ചു. തുടർന്ന് 75-ാം മിനിട്ടിലും 94-ാം മിനിട്ടിലും മനു വല്ലീജോ നേടിയ ഗോളുകൾ വലൻസിയയുടെ ജയമുറപ്പിക്കുകയായിരുന്നു.