v-muraleedharan

ന്യൂ‍ഡ‍ൽഹി: സ്വർണ്ണക്കടത്ത് കേസിൽ തന്റെ നിലപാട് ആവർത്തിച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ . കളളക്കടത്ത് സംഘം സ്വർണ്ണം കടത്തിയത് നയതന്ത്രബാഗേജിലൂടെയല്ലെന്ന് മുരളീധരൻ പറഞ്ഞു. മുരളീധരന്റെ വാദം തള്ളി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിൽ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം ആവർത്തിച്ചത്.

നയതന്ത്ര ബാഗേജ് എന്നെഴുതിവച്ചാണ് സ്വര്‍ണം കടത്തിയത്. യഥാര്‍ഥ നയതന്ത്രബാഗേജായിരുന്നെങ്കില്‍ വിദേശരാജ്യവുമായി കേസാകുമായിരുന്നു. കസ്റ്റംസ് ഇക്കാര്യം അറിയിച്ചപ്പോഴാണ് ബാഗ് തുറന്നുപരിശോധിക്കാന്‍ അനുമതി നല്‍കിയത്. സ്വപ്നയെ രക്ഷിക്കാനും സ്വയം രക്ഷപെടാനും ഉളള വേവലാതിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മുരളീധരൻ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് നയതന്ത്ര ബാഗേജിലൂടെയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് ധനകാര്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളിലൊരാള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നതും കണ്ടെത്തിയിട്ടുണ്ട്.
ഇതിനാൽ തന്നെ പഴുതടച്ചുളള അന്വേഷണം നടത്താനാണ് കേന്ദ്ര ഏജൻസികളുടെ തീരുമാനം.

 

സ്വർണ്ണക്കടത്ത് കേസിൽ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോൾ , ധനമന്ത്രാലയം ലോക്‌സഭയിൽ ഈ വിഷയത്തിൽ നൽകിയ ഉത്തരത്തിൽ...

Posted by V Muraleedharan on Monday, 14 September 2020