rahul

ഐ.പി.എൽ ബാറ്റ്‌സ്‌മാൻമാരുടെ വേദി തന്നെയാണ് പലപ്പോഴും. ബാളുകൾ സിക്സുകളായും ഫോറുകളായും അതിർത്തികടക്കുന്ന കാഴചകൾ കാണികളെ ആവശത്തിന്റെ കൊടുമുടിയിലെത്തിക്കും. പവർ ഹിറ്റേഴ്സ് വിളയാടുന്ന ഐ.പി.എല്ലിൽ ഏറ്രവും വേഗത്തിൽ അർദ്ധ ശതകം കുറിച്ച താരം കിംഗ്സ് ഇലവൻ പഞ്ചാബിന്റെ നായകൻ കെ.എൽ രാഹുലാണ്.

ഐ.പി.എല്ലിലെ അതിവേഗത്തിലുള്ള അഞ്ച് ഫിഫ്റ്രികൾ

1. കെ.എൽ രാഹുൽ (പഞ്ചാബ്) 14 പന്തിൽ: 2018ൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മൊഹാലിയിൽ

2.യൂസുഫ് പത്താൻ (കൊൽക്കത്ത), സുനിൽ നരെയൻ (കൊൽക്കത്ത) 15 പന്തിൽ: പത്താൻ 2014ൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഈഡൻ ഗാർഡനിൽ, നരെയ്ൻ 2017ൽ ആർ.സി.ബിക്കെതിരെ

3. സുരേഷ് റെയ്ന (ചെന്നൈ) 16 പന്തിൽ: 2014ൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ

4. 17 പന്തിൽ: കീറോൺ പൊള്ളാഡ് (മുംബയ്) 2016ൽ കൊൽക്കത്തയ്ക്കെതിരെ

ക്രിസ് ഗെയ്ൽ (ബാംഗ്ലൂർ) 2013ൽ പൂനെ വാരിയേഴ്സിെതിരെ

സുനിൽ നരെയ്ൻ (കൊൽക്കത്ത) 2018ൽ ബാംഗ്ലൂരിനെതിരെ

ഹാർദ്ദിക് പാണ്ഡ്യ (മുംബയ്) 2019ൽ കൊൽക്കത്തയ്ക്കെതിരെ

ആദം ഗിൽക്രിസ്റ്ര് (ഡെക്കാൻ) 2009ൽ ഡൽഹി ക്യാപിറ്രൽസിനെതിരെ

ഇഷാൻ കിഷൻ (മുംബയ് ഇന്ത്യൻസ്) 2018ൽ കൊൽക്കത്തയ്ക്കെതിരെ

ക്രിസ് മോറിസ് (ഡൽഹി) 2016ൽ ഗുജറാത്ത് ലയൺസിനെതിരെ

5. 18 പന്തിൽ: റിഷഭ് പന്ത് (ഡൽഹി) 2019ൽ മുംബയ്ക്കെതിരെ

ജോസ് ബട്ട്‌ലർ (രാജസ്ഥാൻ) 2018ൽ ഡൽഹിക്കെതിരെ