വിപണികളിൽ ധാരാളം കണ്ടുവരുന്നതാണ് പർപ്പിൾ നിറത്തിൽ ആകർഷകമായ പച്ചക്കറികളും പഴങ്ങളും. കാണുമ്പോഴുള്ള ഭംഗി മാത്രമല്ല ഈ നിറത്തിന് ആരോഗ്യവശങ്ങളുമുണ്ട്. ധാരാളം അന്തോസിയാനിൻ അടങ്ങിയിരിക്കുന്ന ഈ നിറം മസ്തിഷാകാരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും സഹായിക്കും. കാൻസറിനെതിരെ പോരാടാനും ഉത്തമം. പർപ്പിൾ കാബേജിൽ മറ്റ് നിറങ്ങളിലുള്ള കാബേജിനേക്കാൾ ഇരട്ടിയിലധികം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.
കൂടാതെ മുപ്പത്തിയാറ് വ്യത്യസ്ത ആന്റിഓക്സിഡന്റുകളും ഉണ്ട്. പർപ്പിൾ മുന്തിരിയിൽ മാംഗനീസ്,വിറ്റാമിൻ കെ, ബി, സി,പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. മധുരകിഴങ്ങിൽ ഉരുളകിഴങ്ങിനേക്കാൾ ഇരട്ടി ആന്റി ഓക്സിഡന്റുകൾ ഉണ്ട്. പർപ്പിൾ നിറത്തിലെ വഴുതനങ്ങയിലും വ്യത്യസ്ത ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. ഇവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സാഹായിക്കും. ഉള്ളി, പ്ലം, മൾബറി, ബീറ്റ് റൂട്ട് എന്നിവയും ശരീരത്തിന് ഗുണകരമാണ്.