covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 29,433,585 ആയി ഉയർന്നു. 932,395 പേരാണ് വൈറസ്ബാധമൂലം മരണമടഞ്ഞത്. 21,265,189 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.


അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ 6,748,858 പേർക്കാണ് യു.എസിൽ കൊവിഡ് സ്ഥിരീകരിച്ചത്. 198,974 പേർ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,024,385 ആയി ഉയർന്നു എന്നത് ആശ്വാസം നൽകുന്നു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം നാൽപത്തിയെട്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം 92,071 പേർക്ക് രോഗം സ്ഥിരീകരിച്ചു. 79,722 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. അതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് അതിജീവനം നടക്കുന്ന രാജ്യമായി ഇന്ത്യ മാറി. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ പട്ടിക പ്രകാരമാണ് കൊവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.മുപ്പത്തിയേഴ് ലക്ഷത്തിലധികം പേരാണ് രാജ്യത്ത് ഇതുവരെ സുഖംപ്രാപിച്ചത്. രോഗമുക്തി നിരക്ക് 78 ശതമാനത്തിലെത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ളത് ബ്രസീലാണ്. രാജ്യത്ത് ഇതുവരെ 4,349,544 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 132,117 ആയി ഉയർന്നു. 3,613,184 പേർ രോഗമുക്തി നേടി.