ജയ്പുർ: രണ്ട് തവണ കൊവിഡ് പരിശോധന നടത്തിയ രാജസ്ഥാൻ എം.പി. ഹനുമാൻ ബെനിവാളിന് ഒരു റിപ്പോർട്ടിൽ പോസിറ്റീവും മറ്റൊന്നിൽ നെഗറ്റീവും. ഇതിൽ ഏത് വിശ്വസിക്കുമെന്ന് എം.പി ചോദിക്കുന്നു. തനിക്ക് ലഭിച്ച രണ്ടു പരിശോധന ഫലങ്ങളുടെയും ചിത്രങ്ങൾ എം.പി ട്വീറ്റ് ചെയ്തിട്ടുണ്ട്.
പാർലമെന്റ് മൺസൂൺ സമ്മേളനത്തിന് തൊട്ടുമുമ്പായി നടത്തിയ കൊവിഡ് പരിശോധനയിലാണ് നാഗോർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐ.സി.എം.ആറായിരുന്നു ഈ പരിശോധന നടത്തിയത്. ഇതോടെ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കാതെ അദ്ദേഹം നാട്ടിലേക്ക് മടങ്ങി.
നാട്ടിലെത്തിയ ഹനുമാൻ ബെനിവാൾ ജയ്പുർ സവായ് മാൻ സിങ് ആശുപത്രിയിൽ വീണ്ടും കൊവിഡ് പരിശോധന നടത്തി. എന്നാൽ ഇവിടെ നിന്ന് ലഭിച്ച പരിശോധനാഫലം നെഗറ്റീവായിരുന്നു. ഈ രണ്ട് പരിശോധന ഫലങ്ങളാണ് എം.പി ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
मैंने लोकसभा परिसर में #Covid19 की जांच करवाई जो पॉजिटिव आई उसके बाद जयपुर स्थित SMS मेडिकल में जांच करवाई जो नेगेटिव आई,दोनों रिपोर्ट आपके साथ साझा कर रहा हूँ,आखिर किस रिपोर्ट को सही माना जाए ? pic.twitter.com/6NgU0jBdWE
— HANUMAN BENIWAL (@hanumanbeniwal) September 14, 2020