swapna-and-anil

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്‌നാ സുരേഷിനെ അനിൽ അക്കര എം എൽ എ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നതായി എൻ ഐ എ കണ്ടെത്തിയെന്ന് റിപ്പോർട്ട്. സ്വപ്നയെ പ്രവേശിപ്പിച്ചദിവസം രാത്രിയിൽ എം എൽ എ ആശുപത്രിയിലെത്തിയെന്ന് അന്വേഷണസംഘത്തിന് വ്യക്തമായ വിവരം കിട്ടിയത്. ഇത് എന്തിനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ എം എൽ എയോട് ആരായുകയും ചെയ്തു. മറ്റേതെങ്കിലും പ്രമുഖർ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനെന്നായിരുന്നു അനിൽ അക്കരെ നൽകിയ മറുപടി.

അതേസമയം, സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആസൂത്രിതമെന്നാണ് അനിൽ അക്കര എം എൽ എ ഇന്നലെ പറഞ്ഞിരുന്നത്. മെഡിക്കൽ കോളേജിൽ സ്വപ്‌നയ്ക്ക് സഹായമൊരുക്കിയത് മന്ത്രി എ സി മൊയ്തീനാണെന്നും അനിൽ അക്കര ആരോപിച്ചു. ഇതിന് പിന്നാലെയാണ് എം എൽ എയുടെ ആശുപത്രി സന്ദർശനവാർത്ത പുറത്തുവരുന്നത്.

സ്വപ്ന ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിൽ അവിടെ സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ എൻ ഐ എ പരിശോധിക്കുന്നുണ്ട്. ഇതിനായി മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ ഫോൺ വിവരങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും