ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 49 ലക്ഷം കടന്നു. 49,30,237 ആണ് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. എന്നാൽ ലോകത്ത് ഏറ്റവുമധികം പേർ കൊവിഡ് മുക്തരായത് ഇന്ത്യയിലാണ് എന്ന ആശ്വാസവാർത്തയും ഇന്നുണ്ട്. 38,59,400 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റെക്കോർഡ് ചെയ്‌തത്. 1054 പേർ മരണമടഞ്ഞു. 9,90,061 ആക്‌ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുളളത്. ആകെ മരണം 80,776.
ആറ് കോടിയോളം സാമ്പിളുകളാണ് ഇന്ത്യയിൽ പരിശോധന നടത്തിയത്. 5,83,12,273 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത ഏറ്റവുമധികം കൊവിഡ് രോഗികളുളള സംസ്ഥാനം മഹാരാഷ്‌ട്ര ആണ്. 2,91,630 ആക്‌ടീവ് കേസുകളാണ് ഇവിടെയുളളത്. കർണാടകയിൽ 98,482 കേസുകളാണുളളത്.ആന്ധ്രയിൽ 93.204 നാലാമത് തമിഴ്‌നാടാണ്. 46,912 കേസുകൾ. ഡൽഹിയിൽ 28,641 കേസുകൾ.