hareesh-peradi-sathyan-an

സംവിധായകൻ സത്യന്‍ അന്തിക്കാടും കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ അഭിമുഖത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെ എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും സംഘി എന്ന് വിളിക്കാന്‍ എളുപ്പമാണെന്നും, എന്നാല്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷര്‍ നടത്തുന്ന കുറുക്കന്റെ കല്യാണങ്ങളെ കാണാതെ പോകരുതെന്നും നടൻ കുറിപ്പിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ വളരെ ഏളുപ്പമാണ്...അത് ആർക്കും പറ്റും...പക്ഷെ സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്...പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും,വിജയനേയും,ബാലഗോപാലനേയും,അപ്പുണ്ണിയേയും ഞങ്ങൾക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ ... നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ.. ഇത്തരം രാഷ്ട്രീയ കുറക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റക്കാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും...കുറെ കാലം നിങ്ങളൊക്കെ സത്യസന്ധരായ കലാകാരൻമാരാണെന്ന് തെറ്റിധരിച്ച ഒരു പാവം കമ്മ്യുണിസ്റ്റ്കാരൻ ...സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരൻ...സന്ദേശം സിനിമയുടെ പേരിൽ ശ്യാം പുഷ്‌കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാൻ ഈ അവസരത്തിൽ പിൻവലിക്കുന്നു...