onion

ന്യൂഡൽഹി: രാജ്യത്തെ അടുക്കളകളിലെ പ്രധാന പാചക ഘടകങ്ങളിലൊന്നായ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ് ഇന്ത്യ. ഏപ്രിൽ-ജൂലായ് കാലയളവിൽ ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള ഉള്ളി കയറ്റുമതി 30 ശതമാനം ഉയർന്നതിനാൽ കയറ്റുമതിയിൽ കുറവുണ്ടാകുമെന്ന് കണക്കാക്കിയാണ് സർക്കാർ നിരോധനം ഏ‌ർപ്പെടുത്തിയത്. കനത്ത മഴയും മഹാരാഷ്ട്രയിലെ നാസിക് മേഖലയിലെ വെള്ളപ്പൊക്കവും ഉള്ളി വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു.

എള്ലാ തരത്തിലുള്ള ഉള്ളി കയറ്റുമതിയും നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു. പരിവർത്തന കരാറിനു കീഴിലുള്ള വ്യവസ്ഥകൾ ഈ വിജ്ഞാപന പ്രകാരം ബാധകമല്ലെന്നും പറയുന്നു. ഇന്ത്യ ഒരു വര്‍ഷം 328 മില്യണ്‍ ഡോളറിന്റെ സാധാരണ ഉള്ളിയും 112.3 ഉണക്കിയ ഉള്ളിയും കയറ്റുമതി ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം മാത്രമുള്ള കണക്കാണിത്. ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയ്ക്കുള്ള ഉള്ളി കയറ്റുമതി ഏപ്രില്‍-മേയ് മാസത്തില്‍ 158 ശതമാനമായി വര്‍ദ്ധിച്ചിരുന്നു.

Government bans export of onions with immediate effect pic.twitter.com/BuAdFAGSpK

— ANI (@ANI) September 14, 2020

ഓഗസ്റ്റിൽ ഉള്ളിയുടെ മൊത്ത-ചില്ലറ വിൽപ്പന യഥാക്രമം 35 ശതമാനവും നാല് ശതമാനവുമായി ഇടിഞ്ഞിരുന്നു. ഡൽഹിയിൽ ഉള്ളിയുടെ ചില്ലറ വിൽപന വില 40 രൂപയാണ്. അതേസമയം ഉള്ളിയുടെ കയറ്റുമതി എല്ലാ വര്‍ഷവും ഉണ്ടാവാറുള്ള സാധാരണ നടപടി കൂടിയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലും ഇതേപോലെ കയറ്റുമതി നിരോധിച്ചിരുന്നു. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും കഴിഞ്ഞ വർഷത്തെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ളി വില കുറയ്ക്കുന്നതിനായാണ് സർക്കാർ കയറ്റുമതി നിരോധിച്ചത്.

രാജ്യവ്യാപകമായി ഉള്ളികള്‍ ശേഖരിച്ച് വയ്ക്കാനും തീരുമാനിച്ചിരുന്നു. ഇതിലൂടെ ഉള്ളി വില കുറയ്ക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. ചില സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വിതരണത്തിൽ തടസമുണ്ടായതിനാൽ ആ സമയത്ത് ഡൽഹിയിൽ ചില്ലറ വിൽപനയിൽ ഉള്ളിയുടെ വില കിലോ 80 രൂപയിലെത്തി. ഡിസംബറില്‍ ഇത് 160 രൂപയായിരുന്നു വര്‍ദ്ധിച്ചിരുന്നു.

ഇതുകഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണ് വീണ്ടും നിരോധനം ഏ‌ർപ്പെടുത്തിയത്. ഈ വർഷം മാർച്ച 15 മുതൽ സർക്കാർ ഉള്ളി വിതരത്തിൽ കുറവായിരുന്നു.അധിക മഴയും വെള്ളപ്പൊക്കവും വിളയെ പ്രതികൂലമായി ബാധിച്ചു.

onion

ഭക്ഷ്യ ധാന്യങ്ങൾ, എണ്ണക്കുരുക്കൾ, ഉരുളക്കിഴങ്ങ്, ഉള്ളി, ആവശ്യമായ വസ്തുക്കൾ സ്റ്റോക്ക് പരിധി ഏർപ്പെടുത്തുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമായി 1955ലെ അവശ്യസാധന നിയമത്തിൽ മാറ്റം വരുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉള്ളി കയറ്റുമതി നിരോധനം. യുദ്ധം അല്ലെങ്കിൽ പ്രകൃതി ദുരന്തം പോലുള്ള അവസ്ഥകളിലാണ് സാധരണയായി ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്താറുള്ളത്.

ഉള്ളി കയറ്റുമതി നിരോധനത്തിനു പിന്നിലെ പ്രധാന കാരണങ്ങൾ

രണ്ട് പ്രധാന കാരണങ്ങളാണ് ഉള്ളി നിരോധനത്തിനിടയായ സാഹചര്യമെന്നാണ് പറയപ്പെടുന്നത്. അതിൽ ഒന്ന് ഉള്ളിയുടെ മൊത്തവിലയിലെ ക്രമാതീതമായ വർദ്ധനയാണ്. ഇത് നഗരവിപണികളിലെ അടുക്കളെ പ്രധാനമായും ബാധിച്ചു.

ജൂണിൽ ഉള്ളിക്ക് കിലോയ്ക്ക് വില 25-30 രൂപയായിരുന്നു. മൊത്ത വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പത്തില്‍ രാജ്യത്ത് വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പണപ്പെരുപ്പം കണക്കാക്കുന്നസംഖ്യ കഴിഞ്ഞ മാസത്തെ 6.73നെ അപേക്ഷിച്ച് 6.69 ശതമാനം കുറവാണ്. ഉപഭോക്തൃ ഭക്ഷ്യ വില സൂചിക(സി എഫ് പി ഐ) ഓഗസ്റ്റിലെ 9.05 ആയിരുന്നു.

onion

മൊത്തവിപണികളിൽ ഉള്ളിക്ക് വില കൂടിയതെന്തുകൊണ്ട്?

ഓഗസ്റ്റിലെ കനത്ത മഴ തന്നെയാണ് പ്രധാന കാരണം. കർണാടക മാർക്കറ്റിലും വിലയിൽ പ്രതിപാദിച്ചിട്ടുണ്ട്. തുടരെ സെപ്തംബ‌ർ ആദ്യം മറ്റ് വിപണികളിൽ പ്രതിഫലിച്ചു. മദ്ധ്യപ്രദേശ് മഹരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങിളിലും കോട്ടം തട്ടിയിട്ടുണ്ട്. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ഉള്ളി കർഷകർ മാത്രമാണ് മാർച്ച്- ഏപ്രിൽ മാസങ്ങളിൽ വിളവെടുത്ത ഉത്പന്നങ്ങൾ സംഭരിച്ചത്. മഹാരാഷ്ട്രയിലെ പുതിയ വിളകൾ നവംബറിൽ ആദ്യം വിപണിയിൽ എത്തുന്നതുവരെ വിതരണ തടസം തുടരാനാണ് സാദ്ധ്യത. ഇന്ത്യൻ ഉള്ളിയുടെ ആവശ്യം അന്താരാഷ്ട്ര വിപണികളിൽ നിന്ന് ഉയരുകായായിരുന്നു.

ഗൾഫ് ,ശ്രീലങ്ക, ബംഗ്ലാദേശ് കറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉള്ളിക്ക് വർഷം മുഴുവൻ സ്ഥിരമായ ആവശ്യക്കാരുണ്ട്. ദുബായ് തുറമുഖത്ത് ഇന്ത്യൻ ഉള്ളിയുടെ വില 32-35 രൂപയാണ്. ഇത് നിരവധി കയറ്റുമതിക്കാരെ നാസിക്കിൽ നിന്ന് കയറ്റുമതി വർദ്ധിപ്പിക്കാൻ കാരണമായി.

കയറ്റുമതി നിരോധനം ഉള്ളി വില കുറയ്ക്കുമോ?

കയറ്റുമതി നിരോധനം കണക്കിലെടുത്ത് വിലയിൽ കുത്തനെ ഇടിവ് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വിലകൾ ഒരാഴ്ചക്കുള്ളിൽ വീണ്ടും ഉയരാൻ സാദ്ധ്യതയുണ്ടെന്നും വ്യാപാരികൾ കരുതുന്നു. പുതിയ വിള നവംബറിന് ശേഷമേ എത്തുകയുള്ളൂ.