ഓ മൈ ഗോഡിൽ ഭർത്താവ് ഭാര്യയേയും കൂട്ടി ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെത്തുന്നു.സി.സി.ടി.വിയുടെ ക്വട്ടേഷൻ പിടിക്കാനാണ് ഭാര്യയെയും കൂട്ടി എത്തുന്നത്. അവിടെ എത്തുമ്പോൾ പ്രാങ്ക് അരങ്ങേറുന്നു... ഭർത്താവിനെ തല്ലാൻ ഒരു സംഘം ആളുകൾ വീട്ടിന് മുന്നിൽ നിൽക്കുന്നതാണ് ഭാര്യ കാണുന്ന ചിത്രം. ഒരു അവിഹിത കഥ ആ സമയത്ത് പറയുന്നതും അതിൽ ക്ഷുഭിതയായ ഭാര്യയുടെ പ്രതികരണവുമാണ് എപ്പിസോഡിന് ഉഷാർ നൽകുന്നത്.പ്രദീപ് മരുതത്തൂർ സംവിധാനം ചെയ്യുന്ന ഓ മൈ ഗോഡിന്റെ അവതാരകർ ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്കവിളയുമാണ്.