ചെന്നൈ:തമിഴ് നടൻ ഫ്‌ലോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു.തിങ്കളാഴ്ച രാത്രി സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 67 വയസായിരുന്നു. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അന്നുമുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിത്തുടങ്ങിയത്. കഴിഞ്ഞ മാസം ഒരു വിവാഹത്തിൽ ഫ്‌ളോറന്റ് പങ്കെടുത്തിരുന്നു, അതിനുശേഷം അദ്ദേഹത്തിന് സുഖമില്ലാതാവുകയായിരുന്നു. ഫ്‌ളോറന്റ് പെരേര തമിഴിൽ അമ്പതിലധികം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. തലപതി വിജയുടെ പുതിയ ഗീതൈ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് പ്രഭു സോളമന്റെ കയാൽ, കുംകി, എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
I can't believe this
— Seenu Ramasamy (@seenuramasamy) September 14, 2020
Film Actor
Kalaignar TV Ex GM
good hearted soulful
Mr.Florent Perera
you are in the midst of us
RIP Father 🙏 🙏 🙏
My deepest condolence to his family & Friends.#CoronavirusPandemic @DrBrianPereira #Alexanderpereira pic.twitter.com/90LywUVIXG