നിറവും ചർമവും മുടിയും എല്ലാമുൾപ്പെടുന്നതാണ് ഒരാളുടെ സൗന്ദര്യം. ക്രീമുകൾ ഉപയോഗിച്ചൊക്കെ നമ്മൾ സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ സൗന്ദര്യം കൂട്ടാൻ ചില പ്രകൃതിദത്ത മാർഗങ്ങൾ ഉണ്ട്. അവയിൽ പ്രധാനമാണ് കറ്റാർ വാഴ.

aloe-vera

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനുമൊക്കെ കറ്റാർവാഴ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ബ്ലാക് ഹെഡ്സ് പോലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണിത്. ഇപ്പോഴിതാ കറ്റാർവാഴ ഉപയോഗിച്ച് ചെയ്യാൻ പറ്റിയ ഒരു സൗന്ദര്യ സംരക്ഷണരീതിയെക്കുറിച്ച് കൗമുദി ടിവിയിലൂടെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പറയുന്നു.