paint

ഒരു വീട് പെയിന്റ് ചെയ്യുമ്പോൾ എത്ര കളർവരെ ഉപയോഗിക്കാം.. ഓരോ ചുമരിലും ഓരോന്ന് എന്നുവേണമെങ്കിൽ പറയാം.. പക്ഷേ, ഇവിടെയൊരാൾ ഉപയോഗിച്ചിരിക്കുന്ന നിറങ്ങളുടെ എണ്ണം കേട്ടാൽ ആരുമൊന്ന് ‌ഞെട്ടിപ്പോകും. ഒരു ചുമരിൽതന്നെ ഉപയോഗിച്ചിരിക്കുന്നത് 570 വ്യത്യസ്ത നിറങ്ങൾ. ഒന്നുംരണ്ടും മണിക്കൂറുകൾകൊണ്ടല്ല ഇതൊന്നും പൂർത്തിയാക്കിയത്. 450 മണിക്കൂറെടുത്തു പെയിന്റിംഗ് പൂർത്തിയാവാൻ.

855 സ്ക്വയറുകളായിട്ടാണ് ഇത്രയും നിറങ്ങൾ പെയിന്റ് ചെയ്തിരിക്കുന്നത്. അതും കൈകൊണ്ട്. പെൻസിലും സ്കെയിലും ഉപയോഗിച്ച് വരച്ചെടുത്ത ചതുരങ്ങളിലാണ് വ്യത്യസ്ത നിറങ്ങൾ അടിച്ചിരിക്കുന്നത്. കറുപ്പ്, വെള്ള, മഞ്ഞ, സിയാൻ, മജന്ത എന്നിവ ഉപയോഗിച്ചാണ് എല്ലാ നിറങ്ങളും വരുന്ന ഇഫക്ട് സൃഷ്ടിച്ചെടുത്തത്. ഓരോ നിറവും ഒരു സിറിഞ്ച് ഉപയോഗിച്ചാണ് മിക്സ് ചെയ്തത്. ഇതുവഴി ഓരോ നിറവും പുനഃസൃഷ്‌ടിക്കാനും കഴിയും. നിരന്തര ശ്രമങ്ങളുടെ ഫലമായാണ് ഇത്തരത്തിൽ കളർഫുൾ ആയി ചുമർ പെയിന്റ് ചെയ്യാൻ കഴിഞ്ഞതെന്നാണ് പിന്നണിയിൽ പ്രവർത്തിച്ചവർ പറയുന്നത്. ഒരു വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. അതിൽ ഒരാൾ പങ്കുവച്ച ചിത്രത്തിലാണ് ഈ കളർഫുൾ ചുമരിന്റെ വിവരങ്ങളുള്ളത്.