unni

ക​രി​യ​റി​ലും ജീ​വി​ത​ത്തി​ലു​മെ​ല്ലാം പു​തിയ വ​ഴി​ത്തി​രി​വു​ക​ളി​ലാ​ണ് ഉ​ണ്ണി​മു​കു​ന്ദൻ. മ​ല​യാ​ള​ത്തിൽ ന​ല്ല സി​നി​മ​കൾ വ​രു​ന്നു. അ​തി​നോ​ടൊ​പ്പം അ​തി​രു​കൾ ക​ട​ന്ന് പ​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലു​മാ​ണ്.ജീ​വി​തം പ്ളാൻ ചെ​യ്യു​ന്ന​ത​ല്ല. സം​ഭ​വി​ക്കേ​ണ്ട​താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന വി​ശ്വാ​സ​മാ​ണ് ഉ​ണ്ണി​യെ മു​ന്നോ​ട്ട് ന​ട​ത്തു​ന്ന​ത്.


തെ​ലു​ങ്കിൽ നി​ന്ന് അ​വ​സ​ര​ങ്ങൾ വ​രു​ന്നു​ണ്ട്. വർ​ഷ​ത്തിൽ ഒ​രു തെ​ലു​ങ്ക് സി​നിമ എ​ന്ന​താ​ണ് പ്ളാൻ. മ​ല​യാ​ള​ത്തി​ലും പ്ര​തീ​ക്ഷ​യു​ള്ള ചി​ത്ര​ങ്ങൾ ല​ഭി​ക്കു​ന്നു. ജ​ന​താ​ഗാ​രേ​ജിൽ അ​ഭി​ന​യി​ച്ച​പ്പോൾ ത​ന്നെ തെ​ലു​ങ്കിൽ ശ്ര​ദ്ധ കി​ട്ടി. ഭാ​ഗ് മ​തി ഒ​രു വ​ലിയ പ്രോ​ജ​ക്‌​ടാ​ണ്. അ​തി​ലൊ​രു സോ​ഷ്യൽ ആ​ക്‌​ടി​വി​സ്‌​ടി​ന്റെ വേഷം ചെയ്തു.ന​ട​നെ​ന്ന നി​ല​യിൽ മാർ​ക്ക​റ്റ് വ ലു​താ​വു​ന്ന​തി​ന്റെ സ​ന്തോ​ഷ​വു​മു​ണ്ട്. മൊ​ത്ത​ത്തിൽ ന​ല്ല സ​മ​യ​മാ​ണെ​ന്ന് തോ​ന്നു​ന്നു.


ഞാൻ ബ്രേ​ക്കെ​ടു​ക്കു​ന്ന​ത് അ​ങ്ങ​നെ വ​ലിയ കാ​ര്യ​ങ്ങൾ​ക്ക് വേ​ണ്ടി​യൊ​ന്നു​മ​ല്ല. അ​ഭി​ന​യ​ത്തിൽ സ​ജീ​വ​മാ​യ​പ്പോ​ഴും അ​ച്‌​ഛ​നും അ​മ്മ​യും ഗു​ജ​റാ​ത്തി​ലാ​യി​രു​ന്നു. മി​ക്ക​വാ​റും ആ​റ് മാ​സ​ത്തെ ഷൂ​ട്ടിം​ഗൊ​ക്കെ ക​ഴി​ഞ്ഞാ​യി​രി​ക്കും അ​വ​രെ കാ​ണാൻ പോ​കു​ന്ന​ത്. ര​ണ്ടോ മൂ​ന്നോ മാ​സ​ത്തെ ബ്രേ​ക്കെ​ടു​ത്ത് പോ​യി പ​തി​യെ മ​ട​ങ്ങി​വ​രു​ന്ന​താ​ണ് പ​തി​വ്. എ​ന്നാൽ മ​ല​യാ​ള​ത്തിൽ ഇൻ​ഡ​സ്‌​ട്രി​യു​ടെ ച​ല​ന​മ​നു​സ​രി​ച്ച് ഒ​രു ലൊ​ക്കേ​ഷ​നിൽ നി​ന്ന് അ​ടു​ത്ത​തി​ലേ​ക്ക് പൊ​യ്‌​ക്കൊ​ണ്ടേ​യി​രി​ക്ക​ണം. ന​മ്മു​ടെ ആ​ളു​ക​ളു​ടെ മ​നോ​ഭാ​വ​വും ആ രീ​തി​യി​ലാ​ണ്. ഞാ​നി​വി​ടെ ഇ​രി​ക്കു​ന്ന​ത് ആ​രെ​ങ്കി​ലും ക​ണ്ടാൽ ആ​ദ്യ​ത്തെ ചോ​ദ്യം എ​ന്താ സി​നി​മ​യൊ​ന്നും ഇ​ല്ലേ​യെ​ന്നാ​യി​രി​ക്കും. ഒ​രു ദി​വ​സം ഷൂ​ട്ടി​ല്ലെ​ങ്കിൽ സി​നി​മ​യേ​യി​ല്ലെ​ന്നാ​ണ് ആ​ളു​ക​ളു​ടെ വി​ചാ​രം.


ഒ​രു സി​നി​മ​യിൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ത​ന്നെ അ​ടു​ത്ത​തി​ന്റെ കഥ കേൾ​ക്കു​ന്ന​താ​ണ് മ​ല​യാ​ള​ത്തി​ലെ രീ​തി. എ​നി​ക്ക​തിൽ താ​ത്പ​ര്യ​മി​ല്ല. സി​നിമ വി​ജ​യി​ച്ചാ​ലും പ​രാ​ജ​യ​പ്പെ​ട്ടാ​ലും അ​തെ​ന്തു​കൊ​ണ്ട് സം​ഭ​വി​ച്ചു​വെ​ന്ന് ആ​ലോ​ചി​ക്കാൻ സ​മ​യം വേ​ണം. അ​തു​പോ​ലെ കു​ടും​ബം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​വർ​ക്കു വേ​ണ്ടി​യും സ​മ​യം ചെ​ല​വ​ഴി​ക്ക​ണം. ഇ​പ്പോൾ അ​വ​രെ​ല്ലാം ഒ​റ്റ​പ്പാ​ല​ത്തേ​ക്കെ​ത്തി. മ​നഃ​പൂർ​വ​മ​ല്ലെ​ങ്കി​ലും ഈ ബ്രേ​ക്കു​കൾ ആ​ത്മ​വി​ശ്വാ​സം കൂ​ട്ടാൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന​ത് സ​ത്യ​മാ​ണ്

മാ​സ് സി​നി​മ​കൾ ഇ​ഷ്‌​ട​മാ​ണ്. പേ​ഴ്സ​ണൽ ലൈ​ഫിൽ ന​ട​ക്കാ​ത്ത എ​ന്തു കാ​ര്യ​വും സി​നി​മ​യി​ലൂ​ടെ ചെ​യ്‌​ത് ഫ​ലി​പ്പി​ക്ക​ണം എ​ന്നാ​ണ​ന്റെ ആ​ഗ്ര​ഹം. മാ​സ് സി​നിമ എ​ന്ന് പ​റ​യു​മ്പോൾ പ​ത്ത് ഇ​രു​പ​തു പേ​രെ ഒ​റ്റ​യ്‌​ക്ക് അ​ടി​ച്ചു തോ​ല്‌​പി​ക്കു​ക, ഒ​രു കാ​മു​കി സ്ളോ​മോ​ഷ​നിൽ ക​ട​ന്നു​വ​രി​ക, അ​വ​ളു​മൊ​ത്ത് പാ​ട്ടു​പാ​ടുക തു​ട​ങ്ങിയ ഫാ​ന്റ​സി​ക​ളൊ​ക്കെ ഇ​ഷ്‌​ട​മാ​ണ്. എ​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​രു പെ​ണ്ണ് ക​ട​ന്നു​വ​രു​മോ​യെ​ന്ന കാ​ര്യ​ത്തിൽ ഉ​റ​പ്പൊ​ന്നു​മി​ല്ല. അ​ത് സി​നി​മ​യിൽ സം​ഭ​വി​ക്കു​ന്ന​തിൽ സ​ന്തോ​ഷ​മു​ണ്ട്.


സി​നിമ ചെ​യ്‌​താ​ലും ഒ​രു ന​ല്ല ന​ട​നാ​ക​ണം. മാ​സും കോ​മ​ഡി​യും ആ​ക്‌​ഷ​നും എ​ല്ലാം ആ കൂ​ട്ട​ത്തിൽ വേ​ണം. എ​ന്നെ​പ്പ​റ്റി മുൻ​ധാ​ര​ണ​യോ​ടെ സി​നിമ കാ​ണാൻ വ​രു​ന്ന പ്രേ​ക്ഷ​ക​രെ അ​ദ്ഭു​ത​പ്പെ​ടു​ത്ത​ണ​മെ​ന്നു​ണ്ട്. ന​മ്മു​ടെ സൂ​പ്പർ​താ​ര​ങ്ങ​ളെ നോ​ക്കൂ. എ​ത്ര വ്യ​ത്യ​സ്‌​ത​മായ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് അ​വർ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​രെ പോ​ലെ ആ​കാൻ ആ​ത്മാർ​ത്ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളാ​ണ് ഞാൻ.


എ​ല്ലാ​വ​രും വി​വാ​ഹ​കാ​ര്യം ത​ന്നെ​യാ​ണ് ചോ​ദി​ക്കു​ന്ന​ത്. ഒ​ന്നാ​മ​ത് ഈ പ്രാ​യം. ഇൻ​ഡ​സ്‌​ട്രി​യിൽ ഇ​തേ പ്രാ​യ​ത്തി​ലു​ള്ള മി​ക്ക​വർ​ക്കും ഒ​ന്നും ര​ണ്ടും കു​ട്ടി​ക​ളൊ​ക്കെ ആ​യി​ക്ക​ഴി​ഞ്ഞു. ഞാൻ മി​ക്ക​വാ​റും ഫ്രീ​ബേർ​ഡാ​യി തു​ട​രാ​നാ​ണ് സാ​ദ്ധ്യ​ത. മാ​ത്ര​മ​ല്ല ക​ല്യാ​ണ​പ്രാ​യ​മാ​യെ​ന്ന് ഇ​തു​വ​രെ തോ​ന്നി​യി​ട്ടി​ല്ല. മ​ന​സ് കൊ​ണ്ട് 15​-16 വ​യ​സാ​ണ്. അ​മ്മ ഒ​രു ത​വണ ചോ​ദി​ച്ചു എ​ന്താ​ണ് തീ​രു​മാ​ന​മെ​ന്ന്. ഞാൻ പ​റ​ഞ്ഞു ഇ​തൊ​ക്കെ സം​ഭ​വി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള​ല്ലേ, പ്ളാൻ ചെ​യ്യേ​ണ്ട​ത​ല്ല​ല്ലോ​യെ​ന്ന്.


ഒ​രു കൊ​മേ​ഴ്‌​സ്യൽ ബോ​ളി​വു​ഡ് പ​ടം ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​തി​നു വേ​ണ്ടി​യാ​കും ദൈ​വം ഈ അ​വ​സ​ര​ങ്ങ​ളൊ​ക്കെ​യു​ണ്ടാ​ക്കി ത​രു​ന്ന​ത്. ഇ​പ്പോൾ പല താ​ര​ങ്ങൾ ഇൻ​ഡ​സ്‌​ട്രി​കൾ മാ​റി ജോ​ലി ചെ​യ്യു​ന്നു​ണ്ട്. അ​ത് ഗു​ണ​ക​ര​മാ​ണ്. എ​നി​ക്ക് ഹി​ന്ദി ന​ന്നാ​യി അ​റി​യാ​മെ​ന്ന​തും ഗു​ണം ചെ​യ്യു​മെ​ന്ന് തോ​ന്നു​ന്നു.