eee

മനസ്

ഒരു വർണ്ണപട്ടം
ചിലപ്പോളൊരു ചരടുപൊട്ടിയ പട്ടം
ഞാൻ ചരടൊന്നയക്കുമ്പോൾ കാറ്റിനോടു കൂട്ടുകൂടി എന്നെ കളിയാക്കി ഉയരത്തിലേക്ക്
എന്റെ കയ്യിൽ നീ സുരക്ഷിതയാണെന്നുള്ള ഹുങ്ക്,
നീ അപ്പോൾ ആകാശത്തെ തൊടാൻ നോക്കി
നീ ഒരുപാടുയരത്തിലേക്കു പോകുമ്പോൾ ഞാൻ
വല്ലാതെ പേടിച്ചു
കാരണം നിന്റെ പതനം എനിക്ക് താങ്ങാനാവില്ല
ഞാൻ ആരാണെന്നു എനിക്കറിയാം അതുപോലെ
നീയും നിന്നെ അറിയുക...