അശ്വതി : സാമ്പത്തിക നേട്ടം. ക്ഷേത്ര ദർശനത്തിന് അവസരം. സഹോദരങ്ങൾ പരസ്പരം സഹകരിക്കും. വ്യാപാരികൾക്ക് നല്ല കാലം.
ഭരണി : ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവർക്ക് മികച്ച ലാഭം. ആരോഗ്യനില മോശമാകും.
കാർത്തിക : കുടുംബ ഐക്യവും സന്തോഷവും ഉണ്ടാകും. ശത്രുക്കളുടെ ശല്യമുണ്ടാകും. മാതാവിന് പലവിധ അരിഷ്ടതകളുണ്ടാവും.
രോഹിണി : തൊഴിൽ അന്വേഷിക്കുന്നവർക്ക് കാലതാമസം. സുഹൃത്തുക്കളാൽ ധനനഷ്ടം വരാം. കരാർ തൊഴിലാളികൾക്ക് നഷ്ടം.
മകയിരം : ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. കുടുംബാഭിവൃദ്ധിയുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദം.
തിരുവാതിര : വ്യാപാര, വ്യവസായ മേഖലയിൽ അഭിവൃദ്ധിയുണ്ടാകും. സഹോദര ഐക്യം കുറയും.
പുണർതം : റിയൽ എസ്റ്റേറ്റുകാർക്ക് അനുകൂല സമയം. അടിക്കടി യാത്ര ചെയ്യേണ്ടി വരും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
പൂയം : പഠനത്തിൽ ശ്രദ്ധ ചെലുത്തും. മാതാവിനാൽ മാനസിക വിഷമതകളുണ്ടാവും. ഗൃഹത്തിൽ മംഗളകർമ്മം.
ആയില്യം : പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. പിതാവിന് പലതരത്തിലുള്ള വിഷമതകളുണ്ടാകും. കേസുകളിൽ വിജയം.
മകം : സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് പലവിധ നന്മകൾ ഉണ്ടാകും. പഠനത്തിൽ ശ്രദ്ധചെലുത്തും.
പൂരം : പഠനത്തിൽ താത്പര്യം ഉണ്ടാകും. സന്താനങ്ങളാൽ മാനസിക വിഷമതകളുണ്ടാകും. സഹോദര ഐക്യം കുറയും.
ഉത്രം : സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വസ്തുക്കൾ സ്വന്തമാക്കും.
അത്തം : ഉന്നതസ്ഥാന പ്രാപ്തിയുടെ സന്ദർഭം. ശത്രുക്കളാൽ ശല്യമുണ്ടാകും. പൊതുമേഖലാ രംഗത്ത് പുരോഗതി പ്രതീക്ഷിക്കാം.
ചിത്തിര : ഉന്നതസ്ഥാന പ്രാപ്തി. പഠനത്തിൽ ഉന്നതനിലവാരത്തിലുള്ള വിജയമുണ്ടാകും. സുഹൃത്തുക്കൾക്ക് പലവിധത്തിലുള്ള സഹായങ്ങളും ചെയ്യും.
ചോതി : ധനാഭിവൃദ്ധിയുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിന് പരിശ്രമിക്കും. അംഗീകാരവും പ്രശസ്തിയും ലഭിക്കും.
വിശാഖം : ധനാഗമനവും മാനസിക സന്തോഷവും ലഭിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
അനിഴം : സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. കഠിനമായി അദ്ധ്വാനിക്കും. കലാവാസനയുണ്ടാകും.
തൃക്കേട്ട : ധനാഭിവൃദ്ധിയുടെ സമയം. വസ്തുക്കൾ വിൽക്കും. കുടുംബത്തിൽ ഐശ്വര്യമുണ്ടാകും.
മൂലം : സുഹൃത്തുക്കളാൽ പലവിധ നഷ്ടങ്ങളും വരാനിടയുണ്ട്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വാഹനം, വസ്തുക്കൾ സ്വന്തമാക്കും.
പൂരാടം : സർക്കാരിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് പ്രശസ്തിയും ധനാഗമനവും പ്രതീക്ഷിക്കാം. ജീവിത പുരോഗതിക്കുള്ള സമയം.
ഉത്രാടം : തൊഴിൽ അന്വേഷിക്കുന്നവർക്ക് കാലതാമസം നേരിടും. പഠനത്തിൽ ശ്രദ്ധ ചെലുത്തും. കർമ്മരംഗത്ത് ഉയർച്ച.
തിരുവോണം : സാമ്പത്തികനിലയിൽ പുരോഗതിയുണ്ടാകും. പഠനത്തിൽ ശ്രദ്ധ ചെലുത്തും. എല്ലാ സംരംഭങ്ങളിലും വിജയം പ്രതീക്ഷിക്കാം.
അവിട്ടം : വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ജീവിതസൗകര്യങ്ങൾ വർദ്ധിക്കും. എല്ലാ മേഖലകളിലും വിജയം കൈവരിക്കും.
ചതയം : സാമ്പത്തികനില മെച്ചപ്പെടും. വിദേശത്ത് ജോലിക്കായി പരിശ്രമിക്കും. പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
പൂരുരുട്ടാതി : ഉന്നതസ്ഥാന പ്രാപ്തിയും ധനാഗമനവും. പുണ്യകർമ്മങ്ങൾ ചെയ്യും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.
ഉത്രട്ടാതി : ഭാഗ്യാനുഭവങ്ങൾ പലരൂപത്തിലും വന്നുചേരും. സുഹൃദ്ബന്ധം വിവാഹത്തിലെത്തിച്ചേരാനിടയുണ്ട്. ഉന്നതസ്ഥാന പ്രാപ്തിയുണ്ടാകും.
രേവതി : സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പെൺസന്താനങ്ങളുടെ വിവാഹം നടക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും.