beirut

ബെയ്‌റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വീണ്ടും അഗ്നിബാധ. നഗരമദ്ധ്യത്തിലെ ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബഹുനില കെട്ടിടത്തിന്റെ താഴ്ഭാഗം മുതൽ മുകളിലേക്ക് തീ ആളിപടരുന്നതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. തീപിടിത്തത്തിൽ ആർക്കെങ്കിലും പരിക്കേറ്റോ എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സുരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു.

നാല് ദിവസം മുൻപ് ബെയ്റൂട്ട് തുറമുഖത്തെ ഡ്യൂട്ടി ഫ്രീ സോണിൽ എണ്ണയും ടയറും സൂക്ഷിച്ചിരിക്കുന്ന വെയർഹൗസിൽ തീപിടിത്തമുണ്ടായിരുന്നു. സൈന്യത്തിന്റെ ഹെലികോപ്ടറുകളുടെ സഹായത്തോടെ അഗ്നിശമനസേനാ പ്രവർത്തകർ സ്ഥലത്തെത്തിഅന്ന് തീ അണച്ചിരുന്നു.

കഴിഞ്ഞമാസം ബെയ്‌റൂട്ട് തുറമുഖത്ത് ഉണ്ടായ വൻ സ്‌ഫോടനത്തിൽ 191 പേരാണ് മരിച്ചത്. 2750 ടൺ അമോണിയം നൈട്രേറ്റിന് തീപിടിച്ചതാണ് അന്ന് സ്‌ഫോടനത്തിന് കാരണമായത്.