മുംബയ്: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കങ്ങള്‍ നടക്കുന്നെന്നാരോപിച്ചുകൊണ്ട് സമാജ് വാദി പാര്‍ട്ടി അംഗവും നടിയുമായ ജയ ബച്ചന്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിൽ വിമർശനവുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തി. ജയ ബച്ചന്റെ മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും ഇത്തരമൊരു അവസ്ഥ വന്നിരുന്നെങ്കില്‍ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്നാണ് കങ്കണ ചോദിച്ചത്. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.
‘ജയാ ജി,എന്റെ സ്ഥാനത്ത് നിങ്ങളുടെ മകൾ ശ്വേതയായിരുന്നുവെങ്കിൽ അവരെ ചെറുപ്പത്തിൽ തന്നെ അടിച്ചവശയാക്കി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചിരുന്നുവെങ്കിൽ ഇതേ നിലപാട് തന്നെയായിരിക്കുമോ താങ്കൾക്ക്. അല്ലെങ്കിൽ തന്നെ പരിഹസിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതി പറഞ്ഞ്, അഭിഷേക് ബച്ചൻ ഒരുദിവസം തൂങ്ങി മരിച്ചാൽ എന്താകും നിങ്ങൾ പറയുക. ഞങ്ങൾക്കുവേണ്ടിയും കുറച്ച് കരുണ കാണിക്കൂ.’–കങ്കണ ട്വീറ്റ് ചെയ്തു.
Jaya ji would you say the same thing if in my place it was your daughter Shweta beaten, drugged and molested as a teenage, would you say the same thing if Abhieshek complained about bullying and harassment constantly and found hanging one day? Show compassion for us also 🙏 https://t.co/gazngMu2bA
— Kangana Ranaut (@KanganaTeam) September 15, 2020
ബോളിവുഡിനെതിരെ ലഹരി മാഫിയ ആരോപണം നടത്തിയ നടനും പാര്‍ലമെന്റംഗവുമായ രവി കിഷനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ജയബച്ചന്റെ പ്രസംഗം. കുറച്ച് ആളുകളുടെ പേരില്‍ സിനിമാ മേഖലയെ ആകെ കരിവാരിത്തേക്കാന്‍ പറ്റില്ല. ലോക്സഭാംഗവും സിനിമാമേഖലയില്‍ നിന്നു വന്നതുമായ ഒരാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ലജ്ജിച്ചു. ഏത് പാത്രത്തിലാണോ ഭക്ഷണം കഴിക്കുന്നത് അതില്‍ തന്നെ ദ്വാരങ്ങളുണ്ടാക്കുന്നു,’- ജയ ബച്ചന്‍ പറഞ്ഞു.