mobile-throw

മൊബൈൽ ഫോൺ ത്രോയിംഗ് ചാമ്പ്യൻഷിപ്പിനെപ്പറ്റി കേട്ടിട്ടുണ്ടോ? അതായത് മൊബൈൽ എറിഞ്ഞ് കളി. ഫിൻലാന്റിലെ സാവോൻലിന്ന പട്ടണത്തിലാണ് എല്ലാ വർഷവും ഈ ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. ആളുകൾ സംഭാവനയായി നൽകുന്ന ഫോണുകളാണ് എറിയാനായി ഉപയോഗിക്കുന്നത്. എന്നാൽ, സ്വന്തം ഉപകരണങ്ങൾ കൊണ്ടുവരാൻ ആർക്കും അനുവാദമില്ല. കൈയിൽ ഒതുങ്ങുന്ന ഇഷ്ടപ്പെട്ട ഡിസൈനുകൾ തിരഞ്ഞെടുക്കുവാൻ മത്സരാർത്ഥികൾക്ക് അനുവാദം ഉണ്ട്. എത്ര ദൂരത്തിൽഎറിയുന്നു, എങ്ങനെ എറിയുന്നു എന്നതിനെ അനുസരിച്ചാണ് വിജയിയെ കണ്ടെത്തുന്നത്. പുരുഷന്മാരുടെ ലോക റെക്കാഡ് 110.42 മീറ്റർ (362.3 അടി) ആണ്. വനിതാ ലോക റെക്കാഡ് 67.58 മീറ്റർ (221.7 അടി) ആണ്. മത്സരം പ്രശസ്തമായതോടെ യൂറോപ്പിലുടനീളം ചാമ്പ്യൻഷിപ്പുകൾ അരങ്ങേറുന്നുണ്ട്. മൊബൈൽ ഫോൺ റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഫോൺ കമ്പനികളും മത്സരം സ്‌പോൺസർ ചെയ്യാറുണ്ട്.