china-town

ന്യൂയോര്‍ക്ക്: അമേരിക്കയും ചൈനയും തമ്മില്‍ അത്ര രസത്തിൽ അല്ല. എങ്കിലും ചൈനക്കാര്‍ ഒരുപാടുള്ള തെരുവുകളുണ്ട് അമേരിക്കയില്‍. ചൈന ടൗണ്‍. ചൈന ടൗണുകൾ ഭക്ഷണത്തിനും ഷോപ്പിംഗിനും പേരുകേട്ടതാണ്. ചൈനക്കാര്‍ കൂടുതല്‍ ഉള്ളതുകൊണ്ടാണ് നഗരത്തിന് ഈ പേരുവീണത്. ഭക്ഷണവും ഷോപ്പിങ്ങുമില്ലാതെ എന്തു ജീവിതം എന്നാണവര്‍ ചോദിക്കുന്നത്. എന്നാല്‍ ഇതിൽ നിന്നു വ്യത്യസ്തമായി മറ്റെന്തെങ്കിലും തരത്തിൽ ചൈന ടൗണ്‍ അറിയപ്പെടണമെന്ന് രണ്ട് സുഹൃത്തുക്കള്‍ ആഗ്രഹിച്ചു. ചൈന ടൗണിന്റ തികച്ചും സവിശേഷമായ തെരുവ് ശൈലിയെ കുറിച്ച്.


സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രിയ ലോയും എഴുത്തുകാരനും കേറ്റററുമായ വലേരി ലുവും ആറ് വര്‍ഷം മുമ്പാണ് ഇത്തരത്തിലൊരു ചൈന ടൗണില്‍ വച്ച് പരിചയപ്പെട്ടത്. ബേ ഏരിയയിലെ ചൈന ടൗണില്‍ ഒത്തുചേരുന്നതാണ് ഇവർക്ക് ഏറ്റവും പ്രിയപ്പെട്ടത്. അവര്‍ അവിടെ കൂടുതല്‍ സമയം ചെലവഴിച്ചു, അപ്പോഴാണ് മുതിര്‍ന്ന പൗരന്മാര്‍ക്കിടയിലെ ഈ സവിശേഷ വസ്ത്രധാരണ ശൈലി ഇവരുടെ ശ്രദ്ധയിൽ പെട്ടത്.

അതോടെ മുതിര്‍ന്ന പൗരന്മാരുടെ ചിത്രങ്ങള്‍ എടുക്കുന്നതും അവരെ അഭിമുഖം ചെയ്യുന്നതും ഇവരുടെ പുതിയ പദ്ധതിയായി മാറി. ഓക്ക്‌ലാന്‍ഡ്, ലോസ് ഏഞ്ചല്‍സ്, വാന്‍കൂവര്‍, ഷിക്കാഗോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ തിരക്കേറിയ ചൈന ടൗണുകള്‍ സന്ദര്‍ശിച്ചു. ഇപ്പോള്‍, അവരുടെ ഫോട്ടോഗ്രാഫുകളും അഭിമുഖങ്ങളും സെപ്റ്റംബര്‍ 22 ന് ''ചൈന ടൗൺ പ്രിറ്റി' എന്ന പേരിൽ പുസ്തകമായി മാറുകയാണ്.


'ഞങ്ങള്‍ സന്ദര്‍ശിച്ച എല്ലാ ചൈന ടൗണുകളില്‍ നിന്നുമുള്ള ഫോട്ടോകളും രംഗങ്ങളും ഞങ്ങളുടെ പക്കലുണ്ട്,' ലോ പറഞ്ഞു. 'ഇത് അതിലുള്ള ആളുകളെയും അവരുടെ പ്രൊഫൈലുകളെയും കുറിച്ചുള്ളതാണ്. ഇതിലൂടെ ഓരോ നഗരത്തിലും ഊര്‍ജ്ജവും ചൈതന്യവും പകര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.' ഏതു സമയത്തും ജനങ്ങള്‍ ഒഴുകുന്ന തെരുവുകളാണ് ഇവിടെ. ആഘോഷിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ആരും നഷ്ടമാക്കാറില്ല.

ഞായറാഴ്ചകളാണ് ഏറ്റവും തിരക്കുള്ള സമയം.പലപ്പോഴും, ഭാഷാതടസ്സം ആശയവിനിമയം നടത്തുന്നത് ബുദ്ധിമുട്ടാക്കി.ഏഷ്യക്കാരായ മുതിർന്ന പൗരന്മാർക്ക് അവരുടെ ചിത്രങ്ങൾ പകർത്തുന്നത് ഇഷ്ടമല്ല. ലോ പറഞ്ഞു. എന്നാല്‍ അവരുടെ വസ്ത്രങ്ങള്‍ ചൈനീസ് സംസ്‌കാരത്തിന് വളരെ പ്രത്യേകമാണ്, ലു പറഞ്ഞു. ഇത് പലപ്പോഴും വ്യത്യസ്ത കാലഘട്ടങ്ങളുടെ മിശ്രിതമാണ് - ആധുനിക വസ്ത്രങ്ങളെ വിന്റേജ് വസ്ത്രങ്ങളുടെ ജോടിയാക്കുന്നു - ഒപ്പം തിളക്കമുള്ള നിറങ്ങളുടെയും പുഷ്പങ്ങളുടെയും മിശ്രിതമാണ് വസ്ത്രങ്ങൾ ഏറെയും.