ദുബായ്: സന്ദർശക വിസയ്ക്ക് ഏർപ്പെടുത്തിയിരുന്ന അധിക നിബന്ധനകൾ ദുബായ് പിൻവലിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് സന്ദർശക വിസയ്ക്ക് കഴിഞ്ഞ ദിവസം പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു.മാതൃരാജ്യത്തേക്ക് തിരിച്ചു പോകും എന്ന വാഗ്ദാന പത്രം, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ദുബായിൽ താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിലാസം, യു.എ.ഇയിലെ സുഹൃത്തുക്കളുടെ വിലാസം എന്നിവ നൽകിയാൽ മാത്രമേ സന്ദർശക വിസ അനുവദിക്കൂ എന്നായിരുന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാൽ അതൊക്കെ ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ് . പഴയ നിലയിൽ പാസ്പോർട്ട് കോപ്പിയും ഫോട്ടോയും ഉണ്ടെങ്കിൽ സന്ദർശക വിസയ്ക്ക് അപേക്ഷ നൽകാം.