മാഡ്രിഡ് : പുതിയ സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ സ്പാനിഷ് ക്ളബ് ബാഴ്സലോണ ഇന്ന് ജിറോണയെ നേരിടും. പുതിയ പരിശീലകൻ റൊണാൾഡ് കോമാന് കീഴിൽ ബാഴ്സ കളിക്കാനിറങ്ങുന്ന ആദ്യ മത്സരമാണിത്. ക്ളബ് വി‌ടുമെന്ന ഭീഷണിക്ക് ശേഷം മനസുമാറ്റിയ ലയണൽ മെസി ക്യാപ്ടനായിത്തന്നെ ഈ മത്സരത്തിൽ കളിക്കുമെന്നാണ് അറിയുന്നത്.