ben-stokes

ദുബായ് : ഈ സീസൺ ഐ.പി.എല്ലിൽ ഇംഗ്ളണ്ട് താരം ബെൻ സ്റ്റോക്സ് കളിക്കുന്ന കാര്യം ഉറപ്പില്ലെന്ന് രാജസ്ഥാൻ റോയൽസ് ടീം പരിശീലകൻ ആൻഡ്യൂ മക്ഡൊണാൾഡ് പറഞ്ഞു.രോഗബാധിതനായി ന്യൂസിലാൻഡിൽ ചികിത്സയിലുള്ള പിതാവിന് അരികിലാണ് ബെൻ സ്റ്റോക്സ് ഇപ്പോൾ. പാകിസ്ഥാനെതിരായ പരമ്പരയ്ക്കിടെയാണ് സ്റ്റോക്സ് പിതാവിനെ പരിചരിക്കാനായി ന്യൂസിലാൻഡിലേക്ക് പോയത്. ന്യൂസിലാൻഡ് റഗ്ബി ടീം മുൻ അംഗമായ ബെന്നിന്റെ പിതാവ് കഴിഞ്ഞ ക്രിസ്മസ് പിറ്റേന്നുമുതൽ ആശുപത്രിയിലായിരുന്നു.