wonder-woman-of-india

ഒരു പഴയകാല യുവ വനിതാ ഐ.പി.എസ് ഓഫീസറുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദിപാൻഷു കബ്ര എന്ന ഐ.പി.എസ് ഓഫീസർ പോസ്‌റ്റ് ചെയ്ത ചിത്രങ്ങളാണിത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കബ്ര ഈ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയുടെ ഈ ' വണ്ടർ വുമൺ ' ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇവർ എഴുതിയ ഒരു പുസ്തകത്തിന്റെ പേര് പറയാമോ എന്നും കബ്ര ചോദിക്കുന്നുണ്ട്. # TuesdayBrainTeaser എന്ന ഹാഷ് ടാഗോടെയാണ് ചിത്രം ട്വിറ്ററിലൂടെ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ്.

#TuesdayBrainTeaser :
Q1. #CanYou identify this Wonder Women of India?
Name one book written by her. pic.twitter.com/pVquNDGcvR

— Dipanshu Kabra (@ipskabra) September 15, 2020

ചിത്രങ്ങൾ കണ്ടിട്ട് ഇതാരാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയുന്നുണ്ടോ ? വേണമെങ്കിൽ ക്ലൂ തരാം. ഇപ്പോൾ പുതുച്ചേരിയുടെ ലഫ്.ഗവർണറാണ് ചിത്രത്തിലെ വനിത. ഉത്തരം മനസിലായി കാണുമല്ലോ അല്ലേ. ! അതെ, ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ കിരൺ ബേദിയാണ് ചിത്രത്തിലുള്ളത്.