florent-pereira

ചെന്നൈ: തമിഴ്സിനിമയിലെ സ്വഭാവനടനും ടെലിവിഷൻതാരവുമായ ഫ്ളോറന്റ് പെരേര (67)കൊവിഡ് ബാധിച്ച് മരിച്ചു.തിങ്കളാഴ്ച രാത്രി സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാസം ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് ഫ്ളോറന്റിന് സുഖമില്ലാതായത്. തമിഴിൽ അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടു. 2003ൽ വിജയ് നായകനായ 'പുതിയ ഗീതൈ"യിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഫ്ലോറന്റ്, പിന്നീട് പ്രഭു സോളമന്റെ കയാൽ, കുംകി, ധർമധുരൈ, വി.ഐ.പി 2, രാജ മന്തിരി, തൊടരൈ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.