navalny

മോസ്കോ: വിഷബാധയേറ്റ് കോമയിൽ കഴിഞ്ഞിരുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ നിലയിൽ പുരോഗതി. കൃത്രിമ ഉപകരണങ്ങളുടെ സഹായമില്ലാതെയാണ് അദ്ദേഹം ശ്വസിക്കുന്നതെന്ന് ബർലിനിലെ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 'ഹായ് ഞാൻ നവൽനിയാണ്,നിങ്ങളെ ഞാൻ മിസ് ചെയ്യുന്നുണ്ട്. ഇന്നലെ ഞാൻ സഹായമില്ലാതെ ശ്വസിച്ചു തന്നെ ശ്വസിച്ചു. സ്വന്തമായി, അധിക സഹായമില്ലാതെ. എനിയ്ക്കത് വളരെ ഇഷ്ടപ്പെട്ടു." - നവൽനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.