kapil-mishra

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിന്റെ പങ്കുണ്ടെന്ന് കാണിച്ചുകൊണ്ട് ജെ.എൻ.യു വിദ്യാർത്ഥി ഉമർ ഖാലിദ്, ഷാഹീൻബാഗ് സമര നേതാവ് ഖാലിദ് സെയ്‌ഫി തുടങ്ങിയവരെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസിന്റെ നടപടിയെ പ്രശംസിച്ച് ഡൽഹിയിലെ ബി.ജെ.പി നേതാവ് കപിൽ മിശ്ര. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ കുറിച്ച് ഒരു വീഡിയോ വഴിയാണ് മിശ്ര പ്രതികരിച്ചത്.

ട്വിറ്റർ വഴി പുറത്തുവിട്ട വീഡിയോയിൽ ഖാലിദ്, ഖാലിദ് സെയ്ഫി, മുൻ എ.എ.പി കൗൺസിലർ താഹിർ ഹുസൈൻ, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്, ജാമിയ മിലിയ വിദ്യാർത്ഥിനി സഫൂറ സർഗാർ എന്നിവർക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനകൾ ഇപ്പോൾ വിവാദമായിട്ടുണ്ട്.

दिल्ली में उमर खालिद, ताहिर हुसैन, खालिद सैफी, सफूरा जरगर, अपूर्वानंद जैसे लोगों ने योजना बनाकर, तैयारी के साथ कत्लेआम किया

ये 26/11 जैसा आतंकी हमला था

इन आतंकियों, हत्यारों को फांसी होनी चाहिए

दिल्ली पुलिस को बधाई pic.twitter.com/I1GQgjEVc9

— Kapil Mishra (@KapilMishra_IND) September 14, 2020

കലാപത്തെ 2008ലെ മുംബയ് ഭീകരാക്രമണവുമായി താരതമ്യപ്പെടുത്തുന്ന മിശ്ര, കലാപം ഇവരെല്ലാം കൂടി കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പറയുന്നുണ്ട്.

ഒപ്പം ഇവർ തീവ്രവാദികളാണെന്നും 'ഈ കൊലയാളികളെ' തൂക്കിക്കൊല്ലേണ്ടതാണെന്നും ബി.ജെ.പി നേതാവ് പറയുന്നുണ്ട്. എന്നാൽ, ഫെബ്രുവരിയിൽ ഉണ്ടായ കലാപങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് കലാപങ്ങൾക്ക് മണിക്കൂറുകൾക്ക് മുൻപ് മിശ്ര നടത്തിയ വിദ്വേഷ പ്രസംഗങ്ങളായിരുന്നുവെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.