
സെലറിയുടെ ഗുണങ്ങളെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ സെലറി വിത്തുകളെ കുറിച്ച് അറിയാമോ? ഫൈബർ,കാത്സ്യം,സിങ്ക്,കലോറി,കാർബൺ,പ്രോട്ടീൻ,അയേൺ,മാംഗനീസ്,മഗ്നീഷ്യം,ഫോസ്ഫറസ് തുടങ്ങിയവ ഇതിലുണ്ട്. എല്ലുകളുടെ സംരക്ഷണത്തിനാവശ്യമായ കാത്സ്യം ഇതിൽനിന്ന് ലഭിക്കും.
ഇതിലെ അയേൺ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുകയും അനീമിയ പോലുള്ള രോഗങ്ങളിൽനിന്നുംസംരക്ഷിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രശ്നങ്ങളിൽ നിന്ന് അകറ്റുന്നു.
സെലറി വിത്തുകളിലെ ആന്റി- ബാക്ടീരിയൽ ഗുണങ്ങൾ ബാക്ടീരിയകളോട് പൊരുതുന്നു. സെലറി വിത്തുകൾക്ക് ആന്റി- കാൻസർ ഗുണങ്ങൾ ഉണ്ടെന്ന് ചില ഗവേഷണങ്ങൾ പറയുന്നു. ഉത്കണ്ഠ,ആർത്രൈറ്റിസ്,ജലദോഷം,പനി,ഉയർന്ന രക്തസമ്മർദ്ദം,കൊളസ്ട്രോൾ തുടങ്ങിയവയ്ക്കും സെലറി വിത്തുകൾ ഉപയോഗിക്കാം. സെലറി വിത്തുകളുടെ ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങൾ പറയുന്നു.