uae

വാഷിംഗ്ടൺ: ഇസ്രായേലുമായി യു എ ഇ, ബഹ്റിൻ രാജ്യങ്ങൾ സമാധാന കരാറിൽ ഒപ്പിട്ടു. വൈറ്റ് ഹൗസിൽ യു എസ് പ്രസിഡന്റ് ഡൊണൾ‍ഡ് ട്രംപിന്റെ സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാർ ഒപ്പിടാനെത്തിയിരുന്നു. എന്നാൽ അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കരാർ ഒപ്പിട്ടത്. യു​ എ ​ഇ പ്ര​സി​ഡ​ൻറ് ഷെ​യ്ഖ് ഖ​ലീ​ഫാ ബി​ൻ സാ​യ്ദ് അ​ൽ ന​ഹ്യാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് യു ​എ ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷെ​യ്ഖ് അ​ബ്ദു​ള്ള ബി​ൻ സാ​യ്ദ് അ​ൽ ന​ഹ്യാ​നാ​ണ് ക​രാ​റി​ൽ ഒ​പ്പുവ​ച്ച​ത്.

എല്ലാ മേഖലയിലും യു എ ഇ-ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടി. 48 വർഷത്തെ ഇസ്രായേൽ വിലക്കിന് ഇതോടെ അവസാനമായി. മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്.

കഴിഞ്ഞ മാസം 13നാണ് യു എ ഇ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് ഒരുങ്ങിയത്. തുടർന്ന് ഈ മാസം 11 ന് ബഹ്റിനും യു എ ഇയുടെ പാത സ്വീകരിച്ചു. മദ്ധ്യപൂർവ ദേശത്തെ അഞ്ചോ ആറോ രാജ്യങ്ങൾ കൂടി ഇസ്രായേലുമായി നയതന്ത്ര ബന്ധം ഉടൻ സ്ഥാപിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.