covid-

എറണാകുളം: എറണാകുളം ജില്ലയിൽ കൊവിഡ് ബാധിതരില്‍ 60 ശതമാനം പുരുഷന്‍മാര്‍. 60 വയസിന് മുകളിൽ പ്രായമുള്ളവർ പത്തുശതമാനത്തിൽ താഴെയാണെന്നാണ് റിപ്പോ‌ർ‌ട്ടുകൾ. ജില്ലാഭരണ കൂടത്തിന് കീഴിൽ പ്രവർത്തിക്കുന്ന സർവെയ്‌ലൻസ് വിഭാഗത്തിന്റെ പഠനത്തിലേതാണ് കണ്ടെത്തൽ.

ജില്ലയിൽ കൊവിഡ് ബാധിതരാകുന്നതിൽ 60ന് മുകളിൽ പ്രായമുള്ള 10 ശതമാനത്തിൽ ഭൂരിഭാഗവും 70 വയസിൽ താഴെ പ്രായമുള്ളവരാണ്. റിവേഴ്‌സ് ക്വാറന്റീൻ ഉൾപ്പടെയുള്ള കാര്യങ്ങൾ കർശനമായി പാലിക്കുന്നതിന്റെ നേട്ടമായാണ് ഇത് കണക്കാക്കുന്നത്. ആകെയുള്ള രോഗികളിൽ 22.77% പേർ 21നും -31 വയസിനുമിടയിൽ പ്രായമുള്ള ആളുകളാണ്. 31-41 വയസിനിടയിലുള്ള 18.89% പേർ പോസിറ്റീവ് ആയി.

കൊവിഡ് രോഗലക്ഷണമുള്ളവർക്കിടയിൽ പരിശോധന വ്യാപിപ്പിച്ചതിന്റെ ഫലമായി 100 പരിശോധനകളിൽ എട്ട് ശതമാനം പേരുടെ പരിശോധന ഫലം പോസിറ്റീവ് ആകുന്നതായും ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ശരാശരി 3500 സാമ്പിളുകളാണ് ജില്ലയിൽ പ്രതിദിനം പരിശോധനക്ക് വിധേയമാക്കുന്നത്.