ന്യൂഡൽഹി: അതിർത്തിയിൽ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. കാശ്‌മീരിലെ രജൗരിയിലാണ് സംഭവം . ഒരു മേജർ അടക്കം മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ മാസം 25ന് അനീഷ് തോമസ് നാട്ടിലേക്ക് എത്താൻ ഇരിക്കുകയായിരുന്നു. പാക്കിസ്ഥാൻ ഭാഗത്ത് നിന്നും ഇന്നലെ ഉച്ചയോടെയാണ് അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവയ്‌പ്പ് നടന്നത്. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന.