കൊട്ടാരക്കര: കൊട്ടാരക്കരയിൽ ഹൈടെക് അംഗൻവാടിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചടങ്ങിൽ എം.എൽ.എയും എസ്.പിയും നഗരസഭ കൗൺസിലർമാരുമടക്കം ഇരുന്നൂറിൽപ്പരം ആളുകൾ പങ്കെടുത്തതിനാൽ ആശങ്ക. 12ന് രാവിലെയാണ് കൊട്ടാരക്കര നഗരസഭയിലെ ഇ.ടി.സി വാർഡിലെ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് രണ്ട് നിലയുള്ള ഹൈടെക് അംഗൻവാടിയാണ് ഇവിടെ നിർമ്മിച്ചത്. എസ്.പി ഓഫീസിന് കെട്ടിടം നിർമ്മിക്കുന്ന വളപ്പിൽ പ്രവർത്തിക്കുന്ന അംഗൻവാടി ആയതിനാൽ പൊലീസിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ഇതിൽ പങ്കെടുത്ത അമ്മയ്ക്കും മകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചടങ്ങിൽ പങ്കെടുത്തവർക്ക് ചായ വിതരണം ചെയ്തവരാണ് ഇരുവരും. സമ്പർക്ക പട്ടിക തയ്യാറാക്കിവരികയാണ്.
കേസെടുത്തു
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്ന് പ്രവർത്തിപ്പിച്ച മൂന്ന് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിലാണ് കേസ്. മാസ്ക് ധരിക്കാതെ പൊതുഇടങ്ങളിൽ യാത്ര നടത്തിയ 286 പേർക്കെതിരെയും നടപടിയെടുത്തു. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 159 കേസുകൾ രജിസ്റ്റർ ചെയ്ത് 343 പേരെ പ്രതികളാക്കി. ഇവരിൽ നിന്ന് പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കി. നിയമ ലംഘനങ്ങൾ നടത്തിയ ഏഴ് വാഹനങ്ങൾ പരിശോധനകൾക്കിടെ പിടിച്ചെടുത്തു.
പുനലൂർ: കരവാളൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് രണ്ടു ദിവസത്തേക്ക് അടച്ചു. രോഗം സ്വീകരിച്ച ജീവനക്കാരിയെ എഴുകോണിലെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി നിരീക്ഷണ സംവിധാനത്തിലാക്കി. പഞ്ചായത്തിൽ ആശങ്കയ്ക്ക് വകയില്ലെന്നും വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ പറഞ്ഞു.
കരവാളൂർ പഞ്ചായത്ത് അടച്ചു
കരവാളൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് രണ്ടു ദിവസത്തേക്ക് അടച്ചു. രോഗം സ്വീകരിച്ച ജീവനക്കാരിയെ എഴുകോണിലെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി നിരീക്ഷണ സംവിധാനത്തിലാക്കി. പഞ്ചായത്തിൽ ആശങ്കയ്ക്ക് വകയില്ലെന്നും വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ പറഞ്ഞു.