k-surendran

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ പാർട്ടി ദേശീയ നേതാക്കൾ ഉൾപ്പടെയുളളവരുടെ പ്രതിഷേധം. ബി ജെ പി ഐ ടി സെൽവിഭാം മേധാവി അമിത് മാളവ്യ, ദേശീയ ജനറൽ സെക്രട്ടി ബി എൽ സന്തോഷ് തുടങ്ങിയവരാണ് പരാമർശത്തിനെതിരെ പ്രതിഷേധിച്ചത്.

'സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മകളും മന്ത്രിമാരും സംശയത്തിന്റെ നിഴലിലാണ്. അന്വേഷണ ഏജൻസികൾ ഇക്കാര്യങ്ങൾ അന്വേഷിക്കുകയാണ്. ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുന്നതിനുപകരം പാർട്ടി സംസ്ഥാന അദ്ധ്യക്ഷനെതിരെ മോശം പരാമർശം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി തീർത്തും നാണക്കേടാണ്' എന്നായിരുന്നു ഐ ടി സെൽവിഭാം മേധാവി അമിത് മാളവ്യ പറഞ്ഞത്.

രൂക്ഷമായായിരുന്നു ദേശീയ ജനറൽ സെക്രട്ടി ബി എൽ സന്തോഷ് വിഷയത്തിൽ പ്രതികരിച്ചത്. 'സ്വർണക്കടത്തുകേസ് ചൂടുപിടിച്ചുതുടങ്ങിയതോടെ പിണറായി വിജയൻ എതിരാളികളെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിലേക്കും ഭീഷണിപ്പെടുത്തുന്നതിലേക്കും കടന്നിരിക്കുകയാണ്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മാനസികനില തെറ്റിയെന്ന് പറഞ്ഞ പിണറായിവിജയനെ പാഠം പഠിപ്പിക്കണം- അദ്ദേഹം പറഞ്ഞു.

കെ സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നായിരുന്നു ബി ജെ പി നേതാവ് എം ടി രമേശ് പറഞ്ഞത്.

ഇന്നലെ വാർത്താസമ്മേളനത്തിലാണ് സുരേന്ദനെതിരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. '​അ​ത്ര​ ​മാ​ന​സി​കാ​വ​സ്ഥ​ ​തെ​റ്റി​പ്പോ​യ​യാ​ളെ​ ​അ​ദ്ധ്യ​ക്ഷ​നാ​ക്കി​യ​ല്ലോ​യെ​ന്ന് ​അ​വ​രു​ടെ​ ​പാ​ർ​ട്ടി​ ​ആ​ലോ​ചി​ക്കേ​ണ്ട​താ​ണ്.​ ​സാ​ധാ​ര​ണ​ ​അ​ന്ത​രീ​ക്ഷ​ത്തി​ല​ല്ലാ​തെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഒ​രാ​ൾ,​ ​എ​ന്തും​ ​വി​ളി​ച്ചു​പ​റ​യു​ന്ന​ ​ഒ​രാ​ൾ,​ ​അ​യാ​ൾ​ക്ക് ​ഒ​രു​ ​ദി​വ​സം​ ​രാ​ത്രി​യി​ൽ​ ​എ​ന്തെ​ല്ലാ​മോ​ ​തോ​ന്നു​ന്നു,​ ​അ​തൊ​ക്കെ​ ​വി​ളി​ച്ചു​പ​റ​യു​മ്പോ​ൾ​ ​അ​തി​ന് ​ഞാ​ന​ല്ല​ ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ത്.​ ​സു​രേ​ന്ദ്ര​നോ​ട് ​പ​റ​യേ​ണ്ട​തു​ണ്ട്.​ ​അ​തി​ങ്ങ​നെ​ ​പ​റ​യേ​ണ്ട​ത​ല്ലെ​ന്ന് ​മാ​ത്രം.​ ​സു​രേ​ന്ദ്ര​ന​ല്ല​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​അ​തോ​ർ​ത്തു​ ​കൊ​ള്ള​ണം​" എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

Feeling the heat from all sides in #KeralaGoldSmuggling case CM @vijayanpinarayi does his best at what he is .... threatening & personal attacks . Calls @BJP4Keralam President @surendranbjp mentally unstable & vows to teach a lesson .

— B L Santhosh (@blsanthosh) September 16, 2020

CM Pinarayi Vijayan, his ministers and daughter are under cloud in the gold smuggling scandal. Agencies are investigating. Instead of taking responsibility and stepping down, he has unleashed brutality and is threatening BJP state president Surendran with consequences. Shameful! pic.twitter.com/cDlo3lE51Y

— Amit Malviya (@amitmalviya) September 16, 2020