വളരെ മെല്ലെ മാത്രം നടക്കാൻ കഴിയുന്നവർ. വലിയ നാണം കുണുങ്ങികൾ. ആപത്ത് വന്നാൽ തല അകത്തിട്ട് അനങ്ങാതെയിരിക്കും. ആമകളുടെ കാര്യമാണിതെല്ലാം. എന്നാൽ ചില സമയങ്ങളിൽ ശത്രുവിന്റെ വായിലകപ്പെട്ടാലോ. അത്തരമൊരു വീഡിയോ ഷെയർ ചെയ്‌തിരിക്കുകയാണ് ഐ.ആർ.എസ് ഉദ്യോഗസ്ഥനായ നവീദ് ട്രുംബൂ.
പുഴക്കരയിലിരിക്കുന്ന വമ്പൻ മുതല ഒരു ആമയെ പിടിച്ച് തിന്നാൻ ശ്രമിച്ചു. പക്ഷെ പല തവണ ശ്രമിച്ചിട്ടും കട്ടിയേറിയ തോട് പൊളിക്കാൻ മുതലയ്‌ക്കായില്ല. ഒടുവിൽ കടിക്കാനുളള ശ്രമത്തിനിടെ വായിൽ നിന്ന് പുറത്ത് ചാടിയ ആമ ചാടിച്ചാടി പുഴയിലേക്ക് നീങ്ങി.
വീഡിയോയുടെ തലവാചകമായി നവീദ് പറയുന്നതിങ്ങനെ. കട്ടിയേറിയ ചർമ്മവും ശക്തമായ മനസും ഉണ്ടെങ്കിൽ ലോകത്ത് ആർക്കും നിങ്ങളെ തോൽപ്പിക്കാനാവില്ല. ട്വിറ്ററിൽ 26000 പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റുകളുമുണ്ട്.
Thick skin and a strong mind are essential if you want to survive in this world. Nobody can break you down if you don't let them. -Unknown pic.twitter.com/NePsZm5REq
— Naveed Trumboo IRS (@NaveedIRS) September 15, 2020
ങ്ങ... Read more at: https://www.asianetnews.com/india-news/kannada-film-couples-reached-bengaluru-crime-branch-center-for-questioning-qgqmf8