ബംഗളൂരു: പുരുഷന്മാർ മാത്രമല്ല പാമ്പുപിടിത്തത്തിൽ കഴിവ് തെളിയിച്ച സ്ത്രീകളും നമ്മുടെ രാജ്യത്തുണ്ട്. അവരിലൊരാളാണ് കർണാടക സ്വദേശിനിയായ നിർസാര ചിട്ടി എന്ന യുവതി. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിന് തൊട്ടുമുമ്പാണ് യുവതിയെ തേടി ആ ഫോൺ കോൾ എത്തിയത്.
മൂർഖനെ കണ്ടെന്ന് കേട്ടയുടൻ വിവാഹത്തിനൊക്കെ പിന്നെ പോകാം, ആദ്യം പോയി പാമ്പിനെ പിടിക്കട്ടെയെന്ന് പറഞ്ഞ് പുറപ്പെട്ടു. വസ്ത്രം പോലും മാറാതെയാണ് പോയത്. സംഭവ സ്ഥലത്തെത്തി ഒരു വടിയുപയോഗിച്ച് പാമ്പിനെ പിടിക്കുകയും ചെയ്തു.
സാരി ധരിച്ചതുകൊണ്ട് പാമ്പിനെ കൈകാര്യം ചെയ്യൽ ബുദ്ധിമുട്ടായിരുന്നുവെന്ന് യുവതി പറയുന്നു. കഴിഞ്ഞ വർഷമാണ് ഈ സംഭവം നടന്നതെന്നാണ് സൂചന. വീഡിയോ മൂന്നു ദിവസങ്ങൾക്ക് മുമ്പാണ് ട്വിറ്ററിൽ വീണ്ടും തരംഗമായത്.
Virat Bhagini, a snake catcher, was dressed to attend a wedding when she was called to catch a snake in a home. She did it without any special equipment with perfect poise in a saree. pic.twitter.com/uSQEhtqIbA
— Dr. Ajayita (@DoctorAjayita) September 12, 2020