thinnest-house

ലണ്ടൻ : വലിയ നഗരങ്ങളിൽ ഇടുങ്ങിയ വീടുകൾക്ക് വലിയ ക്ഷാമം ഉണ്ടാകില്ല. നഗരത്തിലെത്തുന്ന വിദ്യാർത്ഥികളും ജോലിക്കാരുമൊക്കെ ഇത്തരം വീടുകളാണ് തിരയുന്നത്. നേർത്തതായതിനാൽ സാധാരണ ഇവയ്ക്ക് വില കുറവാണ്. എന്നാൽ അടുത്തിടെ ലണ്ടനിൽ വില്പനയ്ക്ക് പോയ ഒരു വീടിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. വെറും 5 അടി 5 ഇഞ്ച് മാത്രം വീതിയുള്ള വീട് വില്പന നടത്തിയത് ഏകദേശം ഒരു മില്യൺ പൗണ്ട് ( ഏകദേശം 9 കോടി ) വിലയ്ക്കാണ്. ! ചിത്രത്തിൽ കാണുന്ന കെട്ടിടത്തിൽ നീല പെയിന്റ് അടിച്ചിരിക്കുന്ന കെട്ടിടടമാണ് കേട്ടോ വീതിയുടെ കാര്യത്തിൽ ഇത്തിരിയേ ഉള്ളുവെങ്കിലും വിലയുടെ കാര്യത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

thinnest-house

ലണ്ടനിലെ ഏറ്റവും വീതി കുറഞ്ഞ വീടാണ് അതെന്നാണ് കരുതപ്പെടുന്നത്. വീതി കണ്ടിട്ട് വീടിനകം വലിയ ഭംഗി കാണില്ലെന്നാണ് കരുതുന്നതെങ്കിൽ തെറ്റി. അകത്തേക്ക് പ്രവേശിച്ചാൽ നല്ല ഒന്നാന്തരം അടുക്കളെയും ബാത്ത്റൂമും ഇന്റീരിയറുമൊക്കെ കണ്ടാൽ നമ്മൾ അത്ഭുതപ്പെടും.

thinnest-house

വുഡ് ഫിനിഷിംഗ് നടത്തിയ മനോഹരമായ ഫ്ലോറും വിവിധ പാറ്റേണുകളോട് കൂടിയ വാൾപേപ്പറുകളും വീടിന്റെ ഉൾവശത്തിന് മാറ്റ് കൂട്ടുന്നു. രണ്ട് ബെഡ്റൂമുകൾ, ഒരു ഡൈനിംഗ് റൂം, ഒരു സ്റ്റഡി റൂം എന്നിവയുള്ള 1,034 സ്ക്വയർ ഫീറ്റിലെ വീട് അഞ്ച് നിലകളിലായാണ് സ്ഥിതി ചെയ്യുന്നത്.

thinnest-house

വീടിന് മുകളിൽ ടെറസുമുണ്ട്. ലണ്ടനിലെ ഷെപ്പേർഡ്സ് ബുഷിൽ ഒരു പ്രൈവറ്റ് ക്ലിനിക്കിനും ഒരു ഹെയർ സലൂണിനും മദ്ധ്യേ ആണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 11 വർഷം മുമ്പ് ഈ വീട് വില്പന നടത്തിയപ്പോൾ ലഭിച്ച തുകയുടെ ഇരട്ടിയാണ് ഇത്തവണത്തെ വില്പനയ്ക്ക് ലഭിച്ചത്.

thinnest-house

വീതി കുറവാണെങ്കിലും മുറികൾക്കും അടുക്കളയ്ക്കും അതനുസരിച്ച് നീളമുണ്ട്. മൂന്നാം നിലയിലെ മെയിൻ ബെഡ്റൂമിന് 20 അടി വീതിയുണ്ട്. അടുക്കള 24 അടി നീളത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.പടിഞ്ഞാറൻ ലണ്ടന്റെ സൗന്ദര്യം ഈ കെട്ടിടത്തിന്റെ ടെറസിൽ നിന്നും ആവോളം ആസ്വദിക്കാം.

thinnest-house

ഓരോ ബെഡ്റൂമിലും വലിയ ജനാലകളുണ്ട്. വീടിന് പുറക് വശത്തായി ഒരു ഗാർഡനുമുണ്ട്. വീട് നിർമാണത്തിന്റെ ചെലവ് കുറവായിരുന്നെങ്കിലും ഈ ക്ലാസിക് വീടിനെ എത്ര വില കൊടുത്തും സ്വന്തമാക്കാൻ ആളുകൾ ക്യൂ ആയിരുന്നു.