kids

കൊവിഡ് കാലത്ത് വീടുകളിൽ കുടുങ്ങിപ്പോയവരാണ് നമ്മുടെ കുട്ടികൾ. കളിക്കാൻ പോകാനോ, കല്യാണത്തിന് പോകാനോ, സ്‌കൂളിൽ പോകാനോ ഒന്നിനും കഴിയാതെ വീടുകളിലിരുന്നു ബോറടിക്കുകയാണ് അവർ. അത്തരത്തിൽ വീട്ടുകാർ കല്യാണത്തിന് കൊണ്ടുപോകാത്തതിലുള്ള കുറച്ച് കുട്ടികളുടെ പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

കുട്ടികളുടെ മുദ്രാവാക്യമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'മൈലാഞ്ചിക്കോ കൊണ്ടോയില്ല, കല്യാണത്തിന് കൊണ്ടോയില്ല. അയ്യയ്യോ ഇത് എന്തൊരു കഷ്ടം.കൊറോണയുടെ പേര് പറഞ്ഞ്, ഞങ്ങളെ നിങ്ങൾ മാറ്റി നിർത്തി. ബാക്കിയെല്ലാരെയും കൊണ്ടുപോയി. കാത്തിരുന്നൊരു കല്യാണം. പങ്കെടുക്കാൻ മോഹിച്ചൊരു കല്യാണം. ഇല്ല ഞങ്ങൾ ചർച്ചയ്ക്കില്ല. ചീനിയും കറിയും തന്ന് വളർത്തിയ മക്കളെ നിങ്ങൾ മറന്നുപോയോ. പ്രതിഷേധം,പ്രതിഷേധം.'- എന്നാണ് കുട്ടികളുടെ മുദ്രാവാക്യം.