ജനീവ: പാകിസ്ഥാൻ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഇന്ത്യ. ജനീവയിൽ നടന്ന 45-ാമത് മനുഷ്യാവകാശ കൗൺസിലിലാണ് ഹിന്ദു, ക്രിസ്ത്യൻ, സിഖ് തുടങ്ങിയ ന്യൂനപക്ഷ സമൂഹങ്ങൾക്ക് പാകിസ്ഥാനിൽ നേരിടേണ്ടിവരുന്ന പീഡനങ്ങൾക്കെതിരെ ഇന്ത്യ ആഞ്ഞടിച്ചത്.
ഭീകരതയുടെ പ്രഭവകേന്ദ്രമായ, പെൻഷൻ നൽകുന്നതിൽ വേർതിരിവു കാണിക്കുന്ന, സാംസ്കാരിക – മത ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുന്ന, ജമ്മു കാശ്‌മീരിനെ ആക്രമിക്കാൻ പതിനായിരക്കണക്കിനു ഭീകരരെ പരീശിലിപ്പിക്കുന്നുണ്ടെന്ന് അഭിമാനപൂർവം പറയുന്ന ഒരു പ്രധാനമന്ത്രിയുടെ രാജ്യത്തുനിന്ന് മനുഷ്യാവകാശത്തെ കുറിച്ചുള്ള ഈ തന്നിഷ്ട പ്രഭാഷണം ഇന്ത്യയോ മറ്റു രാജ്യങ്ങളോ കേൾക്കാൻ തയ്യാറല്ല.
നീചമായ നിയമങ്ങളിലൂടെയും നിർബന്ധിത മത പരിവർത്തനങ്ങളിലൂടെയും കൊലപാതകങ്ങൾ, കലാപങ്ങൾ എന്നിവയിലൂടെയും വിശ്വാസാധിഷ്ഠിതമായ വേർതിരിവുകളിലൂടെയും സാംസ്‌കാരിക – മത ന്യൂനപക്ഷങ്ങൾക്ക് പാകിസ്ഥാനിൽ ഇനി ഭാവിയില്ലെന്ന് വിളിച്ചുപറയുകയാണ്. ആയിരക്കണക്കിന് ഹിന്ദു, സിഖ്, ക്രിസ്ത്യൻ സ്ത്രീകളും പെൺകുട്ടികളും ദിവസേന ക്രൂരമായ പീഡനങ്ങൾക്കും നിർബന്ധിത വിവാഹത്തിനും മത പരിവർത്തനത്തിനും വിധേയരാവുകയാണ്. ’– പാകിസ്ഥാന്റെ പ്രസ്താവനയ്ക്ക് ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാർ ബാഥെ മറുപടി നൽകി.തന്റെ രാജ്യത്ത് സ്വന്തം ജനങ്ങളോട് കാണിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിൽനിന്ന് രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ മനുഷ്യാവകാശ കൗൺസിൽ പോലുള്ള വേദികളിൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ ഉന്നയിക്കരുതെന്നും ഇന്ത്യ ശക്തമായ ഭാഷയിൽ താക്കീത് നൽകി.
പാകിസ്ഥാൻ ഭീകരതയെ ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വിവിധ കോണിൽനിന്ന് ഉയരുന്ന ആക്ഷേപങ്ങളിൽ യാതൊരു അദ്ഭുതവുമില്ലെന്നും
പാക്കിസ്ഥാനിൽ മാദ്ധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.