മോസ്കോ: ആഭ്യന്തര കലാപം ശക്തമാകുന്നതിനിടെ അയൽ രാജ്യമായ റഷ്യയിൽ നിന്നും 1.25 ബില്യൺ യൂറോ ബെലാറസ് വായ്പ വാങ്ങിയതായി റിപ്പോർട്ട്.സോചിയിൽ വച്ച് ബെലാറഷ്യൻ നേതാവ് അലക്സാണ്ടർ ലുകാഷെങ്കോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വായ്പ നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ലുകാഷെങ്കോയുടെ വിജയത്തെ പ്രതിപക്ഷവും യുറോപ്യൻ യൂണിയനും അമേരിക്കയും അംഗീകരിച്ചിരുന്നില്ല. 80 ശതമാനത്തോളം വോട്ടുകളുമായി 26 വർഷമായി അധികാരത്തിൽ കഴിയുകയാണ് ലുകാഷെങ്കോ.