ബ്രിഡ്ജ്ടൗൺ: രാജ്യത്തിന്റെ പരമാധികാരത്തിൽ നിന്നും ബ്രിട്ടീഷ് രാജ്ഞി പിന്മാറണമെന്നും തങ്ങൾക്ക് പൂർണമായും റിപ്പബ്ലിക് രാജ്യമായി മാറമെന്നും കരീബിയൻ രാജ്യമായ ബാർബഡോസ്. ‘ഞങ്ങളുടെ കൊളോണിയൽ ചരിത്രം പൂർണമായും ഒഴിവാക്കാനുള്ള സമയമെത്തിയിരിക്കുന്നു.’ - പ്രധാനമന്ത്രിയായ മിയ മോട്ലി പറഞ്ഞു.
‘ബാർബഡോസിയക്കാർക്ക് സ്വന്തമായി ഒരു രാഷ്ട്രത്തലവൻ വേണം. അതിനാൽ 55ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുമ്പോഴേക്കും ബാർബഡോസ് സമ്പൂർണ പരമാധികാരത്തിലേക്കുള്ള യുക്തിസഹമായ നടപടികൾ കൈക്കൊള്ളുകയും റിപ്പബ്ലിക്കായി മാറുകയും ചെയ്യും.'- അവർ കൂട്ടിച്ചേർത്തു. 1966 ൽ ബാർബഡോസ് സ്വാതന്ത്ര്യം നേടിയെങ്കിലും ഇപ്പോഴും ബ്രിട്ടീഷ് രാജകുടുംബമാണ് രാജ്യത്തിന്റെ പരമാധികാരികൾ.