തിരുവനന്തപുരം: തിരുവനന്തപുരം മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്കിലെ 110 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 165 പേരെ പരിശോധിച്ചപ്പോഴാണ് 110 പേർക്ക് പോസിറ്റീവായത്. കഴിഞ്ഞ മൂന്നു ദിവസമായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രശ്‍നങ്ങളില്ലാത്ത 88 പേരെ കമ്പനി വക ഹോസ്റ്റലിലും രോഗലക്ഷണമുള്ള 22 പേരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. 95 പുരുഷന്മാർക്കും 15 സ്‍ത്രീകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.