murder-case

പൂനെ: ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. അജയ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. സഞ്ജയ് നഗർ സ്വദേശിയായ സൗരഭ് വ്യങ്കട്ട് ജാദവ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പൂനെ ഓങ് ആശുപത്രിയ്ക്ക് സമീപമാണ് കൊലപാതകം നടന്നത്.

തന്റെ ഭാര്യ സൗരഭിനോട് ഫേസ്ബുക്കിൽ ചാറ്റ് ചെയ്യുന്നതിൽ പ്രതി അസ്വസ്ഥനായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സുഹൃത്തിന്റെ സഹായത്തോടെയാണ് അജയ് ഷെയ്ഖ് കൊലപാതകം നടത്തിയത്. യുവാവിനെ കാണാനെത്തിയ ഇയാൾ മൂർച്ചയേറിയ ആയുധം കൊണ്ട് അയാളെ ആക്രമിക്കുകയായിരുന്നു.

കൊല്ലപ്പെട്ട സൗരഭിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പ്രതിയുമായുള്ള വിവാഹത്തിന് മുമ്പേ തന്നെ യുവതിയും സൗരഭും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടിരുന്നു. പതിവായി ചാറ്റ് ചെയ്യാറുണ്ടെങ്കിലും ഇരുവരും ഇതുവരെയും നേരിൽ കണ്ടിട്ടില്ല.