kid

കമ്പ്യൂട്ടർ ഗെയിമുകൾക്കും മൊബൈൽ അടിമത്തത്വത്തിൽ നിന്നും പുത്തൻ തലമുറ കുട്ടികളെ രക്ഷിക്കാനും ചുറ്റുമുള‌ള അനുഭവങ്ങളെ ആസ്വദിച്ച് അവരിൽ ജീവിത പാഠങ്ങൾ തുന്നി ചേർക്കാനും വഴികളുമായി പ്രശസ്‌ത മനോരോഗ വിദഗ്ധൻ ഡോ. സി ജെ ജോൺ.

പക്ഷെ കുട്ടികൾ ഇത്തരം കാര്യങ്ങൾ അറിയാനായി മാതാ പിതാക്കൾക്ക് നേരവും ക്ഷമയും വേണമെന്നും ഡോ. സി ജെ ജോൺ ഓർമ്മിപ്പിക്കുന്നു.

ഡോ. സി ജെ ജോണിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂ‌ർണരൂപം ചുവടെ.

പത്തു വയസ്സെത്തും മുമ്പ് മാതാ പിതാക്കൾക്ക് കുട്ടികൾക്ക് നൽകാവുന്ന ചില അനുഭവങ്ങൾ വായിക്കുക. 1)ആകാശത്തു ചന്ദ്രനും നിറയെ നക്ഷത്രങ്ങളുമുള്ള രാവിൽ വീടിന്റെ ടെറസ്സിൽ മലർന്നു കിടക്കുക . നക്ഷത്രങ്ങളെ കുറിച്ചുള്ള കഥകൾ പറയുക .ചന്ദ്രനിലെ കളങ്കത്തിന്റെ പൊരുൾ തേടുക. .കുറെ വർത്തമാനങ്ങൾ പറയുക 2 )തെളിഞ്ഞ ആകാശത്തിലെ മേഘ കൂട്ടങ്ങളുടെ രൂപങ്ങൾ നോക്കി ആസ്വദിച്ച് അതെന്താണെന്നതു ചുമ്മാ പറയുക ഭാവന ഉപയോഗിച്ച് അവയെ എന്തുമാക്കാം.ശരി തെറ്റുകൾ ഇല്ലാത്ത ഒരു കളി . 3 )കടൽക്കരയിൽ പോവുക .കുട്ടികൾക്ക് ഒപ്പം തിരമാലയുമായി കിളിത്തട്ട് കളിക്കുക .മണ്ണ് വാരി കുന്നുണ്ടാക്കുക .അതെ ചുറ്റിപ്പറ്റി കുറെ ചരിത്ര കഥകൾ ഉണ്ടാക്കിയെടുക്കുക 4 )പിള്ളേരെ ഇടക്കൊക്കെ മഴ നനഞ്ഞു കളിക്കാൻ വിടുക .ഹോളിയിൽ വസ്ത്രത്തിൽ ചായം കലരുന്ന പോലെ ഭേഷായി അവരുടെ കുപ്പായത്തിൽ ചെളി പുരളട്ടെ .മസിൽ പിടിച്ചു നടക്കുന്ന പിള്ളേരാകില്ല അവർ . 5 )കുട്ടികളുടെ ഒപ്പം ഇടക്കൊക്കെ പരിസരത്തു പറന്നു വരുന്ന കിളികളെ കാണാനിരിക്കാം .മൊബൈലിൽ ഫോട്ടോ എടുക്കാം .കിളിയുടെ പേരു തപ്പി പോകാം ,ആ കിളിയെ കുറിച്ചൊരു കഥയുണ്ടാക്കാം . 6)ചുറ്റു പാടുമുള്ള മരങ്ങളുടെയും ചെടികളുടെയും പേര് പഠിക്കാം .പൂക്കളെ കാണാം .പച്ചക്കറി വിത്തുകൾ നട്ട് മുള പൊട്ടുന്നതും കായ്ക്കുന്നതും കാണാം . ഈ അനുഭവങ്ങളുടെ ആസ്വദിച്ച് കടന്ന് പോകുന്ന കുട്ടികളിൽ ലൈഫ് സ്കിൽ അഥവാ ജീവിത പാഠങ്ങൾ തുന്നി ചേർക്കാൻ എളുപ്പമാകും .ഇലക്ട്രോണിക് സ്‌ക്രീൻ അടിമകളാകാനുള്ള സാധ്യത കുറയുകയും ചെയ്യും .പക്ഷെ ഇതിനൊക്കെ മാതാ പിതാക്കൾക്ക് നേരം വേണം .ക്ഷമയും വേണം . (സി ജെ ജോൺ )