തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 675 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 642 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 28 ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ രോഗം ബാധിച്ചിട്ടുണ്ട്. 418 പേർ ഇന്ന് രോഗമുക്തി നേടി. ഒരു മരണമാണ് ജില്ലയിൽ ഇന്ന് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. പാപ്പനംകോട് സ്വദേശി നിജാമുദീന്‍ (61) ആണ് മരണമടഞ്ഞത്. അതസമയം ജില്ലയിൽ പുതിയ കൊവിഡ് ഹോട്ട്സ്പോട്ടുകളൊന്നും ഇന്ന് പ്രഖ്യാപിച്ചിട്ടില്ല.