aindrita-and-diganth

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട താരദമ്പതികളായ ദിഗ്നാഥ് മാഞ്ചലേ, ഭാര്യ ഐന്ദ്രിത റായ് എന്നിവരെ ഇന്നലെ സെൻട്രൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രാവിലെ 11 ന് ശേഷം സി.സി.ബി ആസ്ഥാനത്തെത്തിയ ഇരുവരും മാദ്ധ്യമപ്രവർ‌ത്തകർ വളഞ്ഞതോടെ ഏറെ ബുദ്ധിമുട്ടിയാണ് ഓഫിസിനുള്ളിലേക്ക് പ്രവേശിച്ചത്.

കൂടുതൽ വിവരങ്ങൾ സി.സി.ബി പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായ രാഗിണി ദ്വിവേദിയ്ക്കും സഞ്ജന ഗൽറാണിയ്ക്കും ശേഷം കേസുമായി ബന്ധപ്പെട്ട് സി.സി.ബി ചോദ്യം ചെയ്യുന്ന സിനിമാ താരങ്ങളാണിവർ.